2021, ജൂൺ 9, ബുധനാഴ്‌ച

2021 ജൂൺ മാസത്തെ റേഷൻ വിഹിതം ജൂൺ 10 മുതൽ -സ്പെഷ്യൽ അരി ഉണ്ടോ -APL ,BPL റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കുക

 ജൂൺ മാസത്തിൽ വിവിധ വിഭാഗങ്ങൾക്കുള്ള റേഷൻ വിഹിതത്തിന്റെ അളവ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂൺ  മാസത്തെ റേഷൻ വിതരണം ജൂൺ 10 മുതൽ ആരംഭിക്കും 

അന്ത്യോദയ അന്ന യോജന (എ.എ.വൈ- മഞ്ഞ കാർഡ്) വിഭാഗത്തിന്

 30 കിലോ അരിയും നാലു  കിലോ ഗോതമ്പും സൗജന്യമായും ഒരു പാക്കറ്റ് ആട്ട 6 രൂപക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി വീതവും ഓരോ കിലോ ഗോതമ്പും  സൗജന്യമായും ലഭിക്കും. 

മുൻഗണനാ വിഭാഗക്കാർക്ക് (പിങ്ക് കാർഡ്) 

കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും. ഇവർക്ക് അനുവദിച്ചിട്ടുള്ള ഗോതമ്പിൽ നിന്ന് ഒരു കിലോ കുറച്ചു അതിനു പകരമായി 8 രൂപയ്ക്കു ആട്ട കൊടുക്കും .പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരി വീതവും ഓരോ കിലോ ഗോതമ്പും  സൗജന്യമായും ലഭിക്കും. 

 പൊതുവിഭാഗം സബ്‌സിഡി ( നീല കാർഡ്) വിഭാഗത്തിൽപ്പെട്ടവർക്ക്‌ 

കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല്് രൂപ നിരക്കിൽ ലഭിക്കും.അതാതു താലൂക്കിലെ ലഭ്യതക്കനുസരിച്ചു ഒരു കിലോ മുതൽ നാലു കിലോ വരെ ആട്ട 17 രൂപക്കു ലഭിക്കും 

 പൊതു വിഭാഗത്തിൽ (വെള്ള കാർഡ്) പെട്ടവർക്ക് 

കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതൽ മൂന്ന് കിലോ വരെ ആട്ട ലഭിക്കും. 

പൊതുവിഭാഗം കാർഡുടമകൾക്കു (എൻ .പി .ഐ.കാർഡ് )

കാർഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ ആട്ട ലഭിക്കും 

  • N.B.നീല ,വെള്ള ,ബ്രൗൺ വിഭാഗങ്ങൾക്കുള്ള  സ്പെഷ്യൽ 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതീയ്യതി പിന്നീട് അറിയിക്കും .
  • N.B.ഏപ്രിൽ , മെയ് ,ജൂൺ മാസത്തെ മണ്ണെണ്ണ വിഹിതം വാങ്ങാത്തവർക്കു ഈ മാസം വാങ്ങാവുന്നതാണ് .

ഈ റേഷൻ വിഹിതത്തിന്റെ   ഔദ്യോഗിക റിപ്പോർട്ട് ഇതാ0 comments: