2021, ജൂൺ 9, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


പ്ലസ് വൺ പൊതുപരീക്ഷയ്ക്കു മുൻപ് റിവിഷൻ ക്ലാസ്.

കൈറ്റ് വിക്ടേഴ്സ് ചാനലിലെ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതു പരീക്ഷയ്ക്ക് ഒരു മാസം മുൻപ് നിർത്തി ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകൾ തുടങ്ങും. പരീക്ഷ കഴിഞ്ഞു പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കും.റിവിഷൻ ക്ലാസുകൾക്കൊപ്പം സംശയ നിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടികളും നടത്തും.

ലോക്ക്ഡൗൺ: സർവ്വകലാശാലകളിലെ പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനം

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകളിലെ പരീക്ഷകൾ നീട്ടിവയ്ക്കാൻ തീരുമാനം. ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

പാവപ്പെട്ട കുട്ടികള്‍ക്കു  ഇന്റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.നെറ്റ്‌വർക്ക് കണക്ടിവിറ്റിയുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കൂൾ പ്രവേശനം: തടസ്സം ഒഴിവാക്കി സർക്കാർ ഉത്തരവ്...

സർക്കാർ അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രായത്തിന്റെ അടിസ്ഥാനത്തിലും 9,10 ...ക്ലാസുകളിൽ പ്രായത്തിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകണമെന്ന് സർക്കാർ ഉത്തരവ് 

കെൽട്രോണിൽ കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ സർക്കാർ അംഗീകൃത കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, ടാലി ആന്റ് എം.എസ്.ഓഫീസ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

സ്‌കോൾ കേരള: 2020-22 ബാച്ച് ഹയർസെക്കണ്ടറി ഒന്നാംവർഷഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്സ്

സ്‌കോൾ-കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് 2020-22 ബാച്ചിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഓറിയന്റേഷൻ ക്ലാസ്സുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജൂൺ 13, 20 തീയതികളിൽ ഓൺലൈനായി സംഘടിപ്പിക്കുമെന്ന് വൈസ് ചെയർമാൻ അറിയിച്ചു. സ്‌കൂളുകളുടെ സൗകര്യാർത്ഥം ആവശ്യമെങ്കിൽ തീയതികളിൽ മാറ്റം വരുത്താം. വിശദാംശങ്ങൾക്ക് സ്‌കോൾ-കേരള വെബ്‌സൈറ്റിലുള്ള ജില്ലാ ഓഫീസർ ഇൻ-ചാർജ്ജുമാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെടണം.

സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 14 ന്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍: 8281098869, 0491-2576100.

കാഴ്ചപരിമിതരുടെ വിദ്യാലയത്തിൽ പ്രവേശനം ആരംഭിച്ചു

 പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർകോട് വിദ്യാനഗറിൽ പ്രവർത്തിക്കുന്ന കാഴ്ച പരിമിതരുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 40 ശതമാനമെങ്കിലും കാഴ്ചക്കുറവ് ഉള്ളവർക്കും പൂർണമായി കാഴ്ച ഇല്ലാത്തവർക്കുമാണ് പ്രവേശനം. അക്കാദമിക വിഷയങ്ങൾക്ക് പുറമെ, ബ്രയിൽ എഴുത്ത്, സ്വതന്ത്ര സഞ്ചാര പരിശീലനം, സംഗീതം, ഉപകരണ സംഗീതം, ക്രാഫ്റ്റ്, കായിക വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം എന്നിവ കൂടി ഉൾപ്പെട്ട വിദ്യാഭ്യാസ പദ്ധതിയാണ് ഇവിടെയുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവും ലഭിക്കും. ഫോൺ: 9846162180, 6282498084. ഇ-മെയിൽ: gbs.kasaragod@gmail.com

INI CET 2021 അഡ് മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ് കമ്ബൈന്‍ഡ് എന്‍ട്രസ് ടെസ്റ്റിന്റെ (INI CET 2021) അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ട് എയിംസ്(AIIMS ) അധികൃതര്‍ . ജൂണ്‍ 16 നാണ് പരീക്ഷ aiimsexams.ac.in എന്ന വൈബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ 

കേരളസര്‍വകലാശാല 2021 ഏപ്രില്‍ 27 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി, 2015 സ്‌കീം – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 25 മുതല്‍ നടത്തുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 മെയ് 17 മുതല്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂണ്‍ 30 മുതല്‍ നടത്തുന്നതാണ്. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 15 മുതല്‍ ആരംഭിക്കുവാനും പുനരാരംഭിക്കുവാനും തീരുമാനിച്ച എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജിലെ 2014 സ്‌കീം 2017 പ്രവേശനം ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 16 വരേയും 170 രൂപ പിഴയോടെ 18 വരേയും ഫീസടച്ച് 21 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പ്രാക്റ്റിക്കൽ പരീക്ഷകളുടെ മാർക്ക് 18.06.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സമർപ്പിക്കാം. 22.06.2021 നകം പ്രിന്റ്റൌട്ട് സർവകലാശാലയിൽ സമർപ്പിക്കണം.

0 comments: