2021, ജൂൺ 9, ബുധനാഴ്‌ച

പണ്ടുകാലത്തെ 5 രൂപ നോട്ട് ഉണ്ടെങ്കിൽ 30000 രൂപ പകരം ലഭിക്കും

 





പെട്ടെന്ന് കുറച്ച് പണം കിട്ടണമെങ്കിൽ  കൈയ്യില്‍ ഒരു 5 രൂപാ നോട്ട് ഉണ്ടായാൽ മതി .  ചുമ്മാ ഇരുന്നുകൊണ്ട് 30,000 രൂപ നേടാൻ  സാധിക്കുമെന്നു കേൾക്കുമ്പോൾ നമുക്ക്  ആശ്ചര്യം തോന്നും. എങ്കില്‍ സംഗതി സത്യമാണ്. പഴയ ഒരു 5 രൂപാ നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ പഴയതും ആപൂര്‍വ്വവുമായ 5 രൂപ നോട്ട് ഉണ്ടെങ്കില്‍ നിങ്ങളാകെ ചെയ്യേണ്ടത് coinbazzar.com എന്ന വെബ്‌സൈറ്റ് പരിശോധിച്ച് നിങ്ങളുടെ പക്കലുള്ള 5 രൂപക്കു ലഭിക്കുന്ന തുക എത്രയാണെന്ന് പരിശോധിക്കുക മാത്രമാണ്.പെട്ടെന്ന്  പണം കൈയ്യില്‍ വരുന്ന കാര്യമായതിനാല്‍ തന്നെ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്.5 രൂപ നോട്ടിനുള്ള നിബന്ധനകള്‍ നോക്കാം 

 5 രൂപ നോട്ടിനുള്ള നിബന്ധനകള്‍

 നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്പര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും. നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്.

  ഈയൊരു സംഭവം പുതിയതല്ല .കുറച്ചു നാളുകൾക്കുമുമ്പു കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ 1 രൂപാ നോട്ടിന്റ പരസ്യം ഇത്തരത്തില്‍ ഈ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45,000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ ഒരൊറ്റ കാര്യം മാത്രം, നിങ്ങളുടെ കൈയ്യില്‍ 1977 - 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. എന്നതായിരുന്നു നാളുകള്‍ക്ക് മുന്നില്‍ വെബ്‌സൈറ്റിലുണ്ടായിരുന്ന പരസ്യം.പക്ഷെ ആ ഒരു രൂപ നോട്ടിനു ചില പ്രേത്യകതകൾ ഉണ്ടാവണമായിരുന്നു .അതായതു  1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേ അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്. ചില പ്രത്യേകതകള്‍ ഇനിയുമുണ്ട് .ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും.


0 comments: