2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

സ്കൂൾ തുറക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

                                          

സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ എസ്.സി. ഇ. ആർ. ടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. ജാഗ്രതാ സമിതികൾ സ്കൂൾ തലത്തിൽ രൂപീകരിച്ചാകും പ്രവർത്തനം ആരംഭിക്കുക.

ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച ഉന്നതതല യോഗം (High Level Meeting) ചേരും. മാസ്ക്ക് നിർബന്ധമാക്കുകയും, ബസ് ഉൾപ്പെടെ അണുവിമുക്തമാക്കുകയും ചെയ്യും. കൂടാതെ ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ വേണമോയെന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും.

സ്കൂളുകൾ (School Opening) തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നും എല്ലാ ആശങ്കകളും പരിഹരിച്ച ശേഷം മാത്രമാകും സ്കൂൾ തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കാൻ തീരുമാനമായത്.

ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നു മുതൽ തുടങ്ങുന്നത്. കുട്ടികൾ ഒരുമിച്ച് സ്കൂൾ വിട്ട് പോകുന്നത് ഒഴിവാക്കാൻ ഓരോ ക്ലാസിലേയും കുട്ടികളെ വേറെവേറെ സമയത്ത് മാത്രം ക്ലാസ് വിട്ട് പോകാൻ അനുവദിക്കുക എന്നതാണ് ആലോചിക്കുന്നത്.

അതുപോലെ ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ മാത്രം, വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം, സ്കൂളിൽ വരുന്ന കുട്ടികളിൽ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്.

മന്ത്രിമാർക്കായുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഇന്ന് ആരംഭിക്കും

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണമെന്നും രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതമെന്നും കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനും കൊറോണ അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.


0 comments: