2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ബസ്സിൽ നിന്ന് യാത്ര അനുവദിക്കില്ല

                                           

നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കേ, സ്കൂൾ ബസിലെ യാത്രയുമായി ബന്ധപ്പെട്ട് മാർഗനിർദേശം പുറത്തിറക്കി ഗതാഗത വകുപ്പ്.ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേ ഇരിക്കാൻ പാടുള്ളൂ. ഒക്ടോബർ 20ന് മുമ്ബ് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഗതാഗത വകുപ്പ് മാർഗനിർദേശം പുറത്തിറക്കിയത്. കോവിഡിന് മുൻപ് സ്കൂൾ ബസിൽ ഒരു സീറ്റിൽ രണ്ടുപേരെ ഇരിക്കാൻ അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. സ്കൂൾ ബസ് ജീവനക്കാർ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായിരിക്കണമെന്നും ആന്റണി രാജു പറഞ്ഞു.

ഒക്ടോബർ 20ന് മുമ്ബ് സ്കൂൾ ബസുകളുടെ ഫിറ്റ്നസ് അധികൃതർ ഉറപ്പാക്കണം. പനി, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ള വിദ്യാർഥികളെ ബസിൽ കയറ്റരുത്. കുട്ടികളുടെ കൈവശം ഹാൻഡ് സാനിറ്റൈസർ ഉണ്ടായിരിക്കണം. ബസിൽ തെർമൽ സ്കാനിങ്, ഹാൻഡ് സാനിറ്റൈസർ എന്നിവ ഉറപ്പാക്കണമെന്നും ആന്റണി രാജു പറഞ്ഞു.


0 comments: