ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികര്‍ക്കും സാമൂഹികനീതി വകുപ്പ് വിവാഹത്തിനായി ധനസഹായം നല്‍കുന്നു. 30,000 രൂപ ഒറ്റത്തവണയായാണ് നല്‍കുക. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. വിവാഹം നിശ്ചയിച്ച തീയതിക്ക് കുറഞ്ഞത് ഒരു മാസം മുമ്പെങ്കിലും അപേക്ഷ നല്‍കണം.
സമർപ്പിക്കേണ്ട രേഖകൾ
- റേഷന്‍ കാര്‍ഡ് അറ്റസ്റ്റ് ചെയ്ത കോപ്പി
- ഭിന്നശേഷി ഐഡന്റിറ്റി കാര്‍ഡ്
- വിവാഹിതയാകുന്ന പെണ്‍കുട്ടി ഭിന്നശേഷിയുള്ള ആളുടെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്
- വരുമാന സര്‍ട്ടിഫിക്കറ്റ്
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും http://sjd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505791
0 comments: