കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.
യോഗ്യത
- എട്ടുമുതല്‍ മുകളിലേക്കുള്ള കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
- എട്ടുമുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ യോഗ്യത പരീക്ഷക്ക് 70 ശതമാനം മാര്‍ക്ക് ലഭിച്ചവരെയും പ്ലസ് ടു വിന് മുകളില്‍ പഠിക്കുന്നവരില്‍ യോഗ്യത പരീക്ഷകളില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരെയും മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കൂ.
- 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് / മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും.
അപേക്ഷ സമർപ്പിക്കുന്നതെങ്ങനെ ?
. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറം പാലക്കാട് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച സ്‌കോളര്‍ഷിപ്പ് അപേക്ഷ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ നവംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 0491 2515765.
0 comments: