2021, നവംബർ 14, ഞായറാഴ്‌ച

November 14) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 



സ്​കൂളുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്

സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്​​ച​മു​ത​ൽ സ​മ്പൂ​ർ​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ക്ലാ​സ്​ തു​ട​ങ്ങാ​തി​രു​ന്ന ഒ​മ്പ​ത്,ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ക്ലാ​സു​ക​ൾ​കൂ​​ടി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ഇ​തോ​ടെ മു​ഴു​വ​ൻ ക്ലാ​സു​ക​ൾ​ക്കും അധ്യ​യ​നം ആ​രം​ഭി​ക്കും.

കേരള, എം.ജി സർവകലാശാലകൾ നാളത്തെ പരീക്ഷകൾ മാറ്റി

കേരള സർവകലാശാലയും എംജി സർവകലാശാലയും നാളെ (തിങ്കളാഴ്​ച്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

ഡിസൈൻ പഠിക്കാം എൻ.ഐ.ഡിയിൽ പ്രവേശന വിജ്​ഞാപനം: ഓൺലൈൻ അപേക്ഷ നവംബർ 30നകം

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഡിസൈൻ (എൻ.ഐ.ഡി) അഹ്​മദാബാദ്​, ആന്ധ്രപ്രദേശ്​, ഹരിയാന, മധ്യപ്രദേശ്​, അസം കാമ്പസുകളിലായി 2022-23 വർഷം നടത്തുന്ന ബാച്ചിലർ ഓഫ്​ ഡിസൈൻ(ബി.ഡെസ്​), മാസ്​റ്റർഓഫ്​ ഡിസൈൻ (എം.ഡെസ്​) പ്രോഗ്രാമുകളിലേക്കുള്ള ഡിസൈൻ ആപ്​റ്റിട്യൂഡ്​ ടെസ്​റ്റ്​ (പ്രിലിമിനറി) ജനുവരി രണ്ടിന്​ ദേശീയതലത്തിൽ നടത്തും. നവംബർ 30 നകം ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്​ഞാപനം https://admission.nid.edu-ൽ ലഭ്യമാണ്​.

സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡ്

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. എട്ടുമുതല്‍ മുകളിലേക്കുള്ള കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് / മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. പൂരിപ്പിച്ച സ്‌കോളര്‍ഷിപ്പ് അപേക്ഷ, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യത പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജില്ലാ ഓഫീസില്‍ നവംബര്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 0491 2515765.

എം.ആര്‍.എസ് സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം

തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്്സ് സ്‌കൂളില്‍ 2021 – 2022 അധ്യയന വര്‍ഷത്തിലെ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ നവംബര്‍ 19 ന് രാവിലെ 9.30 ന് പാലക്കാട് ഗവ.വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടത്തുന്നു. അഞ്ച്, 11 ക്ലാസുകളിലെ പ്രവേശനത്തിന് 2020 – 21 അധ്യയന വര്‍ഷം നാല്, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2021 – 22 അധ്യയന വര്‍ഷം അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശന യോഗ്യത നേടിയിട്ടുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) എന്നിവ സഹിതം എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. 

യു.ജി.സി. നെറ്റ് പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധപ്പെടുത്തി

യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബർ, 2021 ജൂൺ സൈക്കിളുകളുടെ പരീക്ഷാ ടൈം ടേബിൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധപ്പെപ്പെടുത്തി. നിശ്ചിത വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ്‌ പ്രൊഫസർ തസ്തിക എന്നിവയ്ക്കുള്ള അർഹത നിർണയ പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്..ഓരോ വിഷയത്തിന്റെയും സമയക്രമം https://ugcnet.nta.nic.in-ലെ വിജ്ഞാപനത്തിൽ ഉണ്ട്.

മിനിസ്ട്രി ഓഫ് ഡിഫന്‍സ് ക്വാട്ട: എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകള്‍ക്ക് അപേക്ഷിക്കാം

സെന്‍ട്രല്‍ പൂള്‍ ക്വാട്ടയില്‍, സായുധസേനാംഗങ്ങളുടെ കുട്ടികള്‍ക്കും വിധവകള്‍ക്കും രാജ്യത്തെ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ എം.ബി.ബി. എസ്./ബി.ഡി.എസ്. കോഴ്‌സുകള്‍ക്ക് സംവരണംചെയ്തിട്ടുള്ള മിനിസ്ട്രി ഓഫ് ഡിഫന്‍സ് ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാന്‍ ഇപ്പോള്‍ അപേക്ഷിക്കാം.അപേക്ഷ നവംബര്‍ 30 വരെ www.ksb.gov.in വഴി നല്‍കാം.




0 comments: