യുപിഎസ്‌സി, ബിപിഎസ്‌സി പ്രിലിമിനറി പാസാകുന്ന പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ സ്‌കോളർഷിപ്പ് നല്കാൻ ബീഹാർ സർക്കാരിന്റെ തീരുമാനം .വനിതാ ശിശു വികസന വകുപ്പാണ് ഈ തുക നൽകുന്നത് .യുപിഎസ്‌സി, ബിപിഎസ്‌സി പ്രിലിമിനറി പാസായ ശേഷം നടത്തുന്ന മെയിൻ പരീക്ഷ അഭിമുഖം എന്നിവക്ക് ഒരുക്കാനാണ് ഈ തുക നൽകുന്നത് .ബീഹാർ സർക്കാരിന്റെ മുൻ വ്യവസ്ഥകൾ അനുസരിച്ച്, യുപിഎസ്‌സിയുടെയും ബിപിഎസ്‌സിയുടെയും പ്രിലിമിനറി പരീക്ഷ പാസായ ശേഷം എസ്‌സി/എസ്‌ടി, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഇൻസെന്റീവ് നൽകുന്നത്. ഇപ്പോൾ, സർക്കാർ ജോലിക്ക് തയ്യാറെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സ്ത്രീ ഉദ്യോഗാർത്ഥികൾക്കും സർക്കാർ പ്രോത്സാഹനം നീട്ടിയിട്ടുണ്ട്.തുക നേരിട്ട് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും .അപേക്ഷ ഡിസംബർ 3 വരെ സ്വീകരിക്കും .
0 comments: