2021, നവംബർ 15, തിങ്കളാഴ്‌ച

(November 15) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ് വണിൽ ക്ലാസ്​ തുടങ്ങിയിട്ടും അരലക്ഷം വിദ്യാർഥികൾ പുറത്ത്

ക്ലാസ്​ തുടങ്ങിയിട്ടും സംസ്ഥാനത്ത്​ ഹയർസെക്കണ്ടറി പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് അര ലക്ഷം വിദ്യാർഥികൾ. ഒന്നാം സപ്ലിമെന്‍റിന്​ ശേഷവും 50,000 ലധികം പേർക്ക് സീറ്റ് കിട്ടിയില്ല.മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിലാണ് കൂടുതൽ പേർക്കും സീറ്റില്ലാത്തത്. മലപ്പുറം (14,460), കോഴിക്കോട് (6660), പാലക്കാട് (6384) വിദ്യാർഥികൾക്ക്​ തുടർ പഠനം സാധ്യമാകണമെങ്കിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ താൽക്കാലിക അധിക ബാച്ച് വേണ്ടിവരും

ഹയർസെക്കൻഡറി പുതിയ ബാച്ചുകളുടെ പ്രഖ്യാപനം 23ന്; മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും‌‌

സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ പ്രഖ്യാപനമുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ താലൂക്കുകളിൽ പുതിയ ബാച്ച് ആവശ്യമുണ്ടെന്നതു പരിശോധിച്ചു പുതിയ ബാച്ച് അനുവദിച്ചു പ്രവേശനം ഉറപ്പാക്കും.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നാളെ മുതൽ

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നാളെ ആരംഭിക്കും. മൈനർ വിഷയങ്ങളുടെ പരീക്ഷയാണ് നാളെ തുടങ്ങുക. മേജർ വിഷയങ്ങൾ ഡിസംബർ 1ന് ആരംഭിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സി.ബി.എസ്.ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ: അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

2022-23 അധ്യയന വർഷത്തെ ജവഹർ നവോദയ വിദ്യാലയ (JNV Entrance) സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി നീട്ടി നവോദയ വിദ്യാലയ സമിതി (NVS). ഒമ്പതാം ക്ലാസ് പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കായി അപേക്ഷിക്കാൻ നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റായ nvsadmissionclassnine.in സന്ദർശിക്കുക.

യു.ജി.സി നെറ്റ് പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 5 വരെ; അഡ്മിറ്റ് കാർഡ് എപ്പോൾ ലഭ്യമാകും?

യു.ജി.സി നെറ്റ് (UGC NET) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും. നവംബർ 20 മുതൽ ഡിസംബർ 5 വരെയാണ് നെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ, ജൂൺ സൈക്കിൾ പരീക്ഷകൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങളറിയാം.

വേർഡ് പ്രോസസ്സിംഗ് പരീക്ഷാ ഫീസ് നവംബർ 15 വരെ

കേരളാ ഗവണ്മെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കോമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരിക്ഷാകമ്മീഷണർക്കു അപേക്ഷ നൽകിയിട്ടുള്ളതും, മഴക്കെടുതിമൂലം ഇതുവരെ ഓൺലൈനായി ഫീസ് അടക്കാൻ സാധിക്കാത്ത പരിക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ൽ നവംബർ 15 (തിങ്കളാഴ്ച) വൈകുന്നേരം അഞ്ചുമണിവരെ പരീക്ഷാ ഫീസ് അടക്കാം.

പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ 16 മുതൽ 20 വരെ

സംസ്ഥാനത്തെ ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി നവംബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്.

ബി.ടെക്  സ്‌പോട്ട് അഡ്മിഷൻ  17 ന്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്  കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്  (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്   എൻജിനിയറിങ്  എന്നിവയിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷൻ ഈമാസം 17ന് രാവിലെ 10 ന് നടക്കും.കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www.cek.ac.in സന്ദർശിക്കുക. ഫോൺ : 0469-2677890, 2678983, 8547005034, 9447402630.

സിഐടിഡി പിജി ഡിപ്ലോമ; അപേക്ഷ 19 വരെ

കേന്ദ്രസർക്കാർ സ്ഥാപനമായ ‘ഹൈദരാബാദ് സിഐടിഡി’ ബിടെക്കുകാർക്കുള്ള 3 വ്യത്യസ്ത പിജി ഡിപ്ലോമ പ്രോഗ്രാമുകകളിലെ പ്രവേശനത്തിന് 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.citdindia.org ഫോൺ: 95024 05170

എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്കൻ മലയാളികൾ നൽകുന്ന 600 ഡോളര്‍ സ്‌കോളര്‍ഷിപ്പ്

അമേരിക്കയിലെ ഹൂസ്റ്റണിലെ മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍(എം.ഇ.എ.) കേരളത്തിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.രക്ഷാകര്‍ത്താവിന്റെ വാര്‍ഷികവരുമാനം 150000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷംതോറും 600 ഡോളറാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.meahouston.org. അവസാന തീയതി ഡിസംബര്‍ 22.

ബിരുദം കഴിഞ്ഞു ജോലി അന്വേഷിക്കുന്നവർക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മെഡിക്കല്‍, ബാങ്കിങ് മേഖലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒട്ടേറെ അവസരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഗ്രാമവികസനമന്ത്രാലയത്തിന്റെ സൗജന്യ തൊഴിലധിധിഷ്ഠിത കോഴ്‌സുകള്‍. ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ പദ്ധതിപ്രകാരമുള്ള കോഴ്‌സുകളുടെ കേരളത്തിലെ നടത്തിപ്പുചുമതല കുടുംബശ്രീ മിഷനാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

'കേരള'യിൽ ഒമ്പത്​ നൂതന പഠനവകുപ്പുകൾ ആരംഭിക്കാൻ സെനറ്റ്​ അനുമതി

ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച​ക്ക​നു​സൃ​ത​മാ​യി പ​ഠ​ന​വും  ഗ​വേ​ഷ​ണ​വും ന​ട​ത്താ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പു​തി​യ ഒ​മ്പ​ത്​​ അ​തി​നൂ​ത​ന പ​ഠ​ന​വ​കു​പ്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി ന​ൽ​കി.

മുദ്ര ഇൻസ്​റ്റിറ്റ്യൂട്ടിൽ പി.ജി.ഡി.എം കമ്യൂണിക്കേഷൻ മാനേജ്​മെൻറ്​

മുദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ കമ്യൂണിക്കേഷൻ, അഹ്​മദാബാദ്​ (മൈക്ക) നടത്തുന്ന 2022-24 വർഷത്തെ പി.ജി.ഡി.എം കമ്യൂണിക്കേഷൻ പ്രോഗ്രാമിലേക്കുള്ള  അഡ്​മിഷൻ ടെസ്​റ്റിൽ പ​ങ്കടുക്കുന്നതിന്​ അപേക്ഷ ഓൺലൈനായി നവംബർ 20 വരെ സമർപ്പിക്കാം. 10 + 2 + 3 സ​മ്പ്രദായത്തിൽ ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ചിലേഴ്​സ്​ ബിരുദമെടുത്തിട്ടുള്ളവരാകണം.

ഐ.ഐ.ടി.യില്‍ വിന്റര്‍ ഇന്റേണ്‍ഷിപ്പ്

ഭുവനേശ്വര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഡിസംബര്‍ ആറുമുതല്‍ 31 വരെ നടത്തുന്ന വിന്റര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പിലും ഐ.ഐ.ടി.യിലെ ലബോറട്ടറി/മറ്റ് അക്കാദമിക് സൗകര്യങ്ങള്‍, ഹ്രസ്വകാല പരിശീലനം എന്നിവയില്‍ താത്പര്യമുള്ളവര്‍ക്കാണ് അവസരം.സര്‍ക്കാര്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, വിവിധ അക്കാദമികള്‍ ശുപാര്‍ശ ചെയ്യുന്ന വിദ്യാര്‍ഥികള്‍ എന്നിവരെ പരിഗണിക്കും .

കുസാറ്റ്: ബി. ടെക് മറൈന്‍ എഞ്ചിനീയറിംഗ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കുഞ്ഞാലിമരക്കാര്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങി (കെഎംഎസ്എംഇ)ല്‍ ബി.ടെക്ക് മറൈന്‍ എഞ്ചിനീയറിങ്ങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 18 ന് നടക്കും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലായി പ്ലസ്ടു തലത്തില്‍ കുറഞ്ഞത് 60% മാര്‍ക്കും 10/പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാര്‍ക്കും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നവംബര്‍ 17 നകം kmsme. cusat.ac.in ല്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കേണ്ടതാണ്.

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 17 ന്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് എന്നിവയിൽ ഒഴിവുള്ള മെറിറ്റ്/ മാനേജ്മന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഈമാസം 17ന് രാവിലെ 10 ന് നടക്കും.കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www. cek.ac.in സന്ദർശിക്കുക. ഫോൺ : 0469-2677890, 2678983, 8547005034, 9447402630.

ഐ.ടി തൊഴിൽ പരിശീലനം

ബി.ടെക്, എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019, 2020, 2021 വർഷത്തിൽ എം.സി.എ /ബി.ടെക് /എം.ടെക് പാസായ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 7356789991, 9895185851 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരള സർവകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല നവംബര്‍ 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. പരീക്ഷകള്‍ (മേഴ്‌സിചാന്‍സ് ഉള്‍പ്പെടെ) നവംബര്‍ 22 മുതലും നവംബര്‍ 25 മുതല്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. പരീക്ഷ (മേഴ്‌സിചാന്‍സ് ഉള്‍പ്പെടെ) ഡിസംബര്‍ 1 മുതലും പുനഃക്രമീകരിച്ചിരിക്കുന്നു.

എംജി സർവകലാശാല

പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവ്വകലാശാല ചൊവ്വാഴ്ച (നവംബർ 16) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പ്രത്യേക അലോട്‌മെന്റ്‌ ലഭിച്ചവരുടെ പ്രവേശനം 18 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ്‌ സയൻസ് കോളജുകളിൽ ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകൾക്കും ട്രെയിനിംഗ് കോളജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം പ്രത്യേക അലോട്മന്റിൽ സീറ്റു ലഭിച്ച പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർത്ഥികൾ നവമ്പർ 18 ന് വൈകുന്നേരം നാലു മണിയ്ക്കു മുൻപായി ബന്ധപ്പെട്ട കോളജിലെത്തി പ്രവേശനം ഉറപ്പാക്കണം

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 16 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ എം.ആർക് (2019 അഡ്മിഷൻ) പരീക്ഷകൾ നവംബർ 26 ന് ആരംഭിക്കും. പിഴയില്ലാതെ നവംബർ 17 വരെയും 525 രൂപ പിഴയോടെ നവംബർ 18 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 19 നും അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. സംസ്‌കൃതം സ്‌പെഷ്യൽസ് (വേദാന്ത, സാഹിത്യ, വ്യാകരണ) പി.ജി.സി.എസ്.എസ്. റഗുലർ (2019 അഡ്മിഷൻ) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

2019 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒ.ആർ. ആന്റ് സി.എ. – സി.എസ്.എസ്.) പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ പ്രത്യേകമായി നടത്തും.

ഉത്തരക്കടലാസ് സൂക്ഷ്മപരിശോധന

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ബി.എ. പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ നവംബർ 17ന് രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 1.15നും ഇടയിൽ ഹാൾടിക്കറ്റും ഫോട്ടോ പതിച്ച അസൽ തിരിച്ചറിയൽ രേഖയുമായി കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സർവകലാശാല അസംബ്ലിഹാളിൽ എത്തണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ 2021 അധ്യയനവർഷം ആരംഭിക്കുന്ന എം.ടെക് നാനോസയൻസ് ആന്റ് ടെക്‌നോളജിയിൽ ജനറൽ മെറിറ്റ്, ഈഴവ, ധീവര, എച്ച്.ഒ.ബി.സി., എൽ.സി. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (ഫിസിക്‌സ്) ജനറൽ മെറിറ്റ്, ഈഴവ, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിലും, എം.എസ് സി. നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ (കെമിസ്ട്രി) ജനറൽ മെറിറ്റ്, ഈഴവ, മുസ്‌ലിം വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ 19ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്ത പക്ഷം, ജനറൽ വിഭാഗം വിദ്യാർഥികളെ അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരം www. mgu.ac.in എന്ന സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447452706.

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2018 അഡ്മിഷൻ – റഗുലർ, 2016-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. – എൽ.എൽ.ബി. (ഓണേഴ്‌സ്) 2018 അഡ്മിഷൻ – റഗുലർ, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

 കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം ഒന്നാം അലോട്ട്‌മെന്റ്

2021-22 അദ്ധ്യയനവര്‍ഷത്തെ പി.ജി. പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in) പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗക്കാര്‍ 115 രൂപയും ജനറല്‍ വിഭാഗക്കാര്‍ 480 രൂപയും 18-ന് വൈകീട്ട് 5 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടച്ച് അലോട്ട്‌മെന്റ് ഉറപ്പു വരുത്തണം. 

പരീക്ഷാ അപേക്ഷ

ആറാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും, ഒക്‌ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് 170 രൂപ പിഴയോടെ 17 വരെ ഫീസടച്ച് 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട്ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

ഫാബ്രിക് പെയ്ന്റിംഗില്‍ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാബ്രിക് പെയ്ന്റിംഗ് ആന്റ് സാരി ഡിസൈനിംഗില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 22-ന് തുടങ്ങുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രവേശനം ലഭിക്കും. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. ഫോണ്‍ 9846149276, 8547684683.

കണ്ണൂർ സർവകലാശാല

ടൈംടേബിൾ

24.11.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഗവ. കോളേജ് ഉദുമയിലെ ഒന്നാം സെമസ്റ്റർ എം. എ സോഷ്യൽ സയൻസ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷകൾക്ക് 17.11.2021 മുതൽ 18.11.2021 വരെ പിഴയില്ലാതെയും 19.11.2021 ന് പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

എൽ.എൽ.എം. സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ എൽ.എൽ.എം കോഴ്സിൽ എസ്.സി വിഭാഗത്തിന് മൂന്നും എസ്.റ്റി വിഭാഗത്തിന് ഒന്നും സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16.11.2021 ന് ഉച്ചയ്‌ക്കു ഒരു മണിക്ക്‌ വകുപ്പ് മേധാവി മുമ്പാകെ ഹാജരാവേണ്ടതാണ്. വിലാസം :സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം ക്യാമ്പസ്, മഞ്ചേശ്വരം ( പി.ഒ) കാസറഗോഡ്. ഫോൺ: 9961936451.



0 comments: