തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി. ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥിനികൾ നവംബർ 25ന് രാവിലെ 9.30ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്. കേരളാ എൻട്രൻസ് (KEAM) 2021 അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശന പരീക്ഷ പാസ്സായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257.
0 comments: