2021, ഡിസംബർ 3, വെള്ളിയാഴ്‌ച

അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേര്‍; അപേക്ഷ ക്ഷണിച്ചു

 


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 

  • അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബികോം ബിരുദം നേടിയവരും ഗവ.അംഗീകൃത പി ജി ഡി സി എ കോഴ്‌സ് പാസായവരും അക്കൗണ്ടിങ്ങിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം.
  • മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റൈറ്റിങ്ങ് പരിചയമുള്ളവരായിരിക്കണം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്, സിവില്‍ സ്റ്റേഷന്‍ അനക്‌സ്, (ഇ ബ്ലോക്ക്), രണ്ടാം നില, കണ്ണൂര്‍-2 എന്ന വിലാസത്തിലോ ഇ മെയിലായി mnregskannur@gmail.com ലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2950143.


0 comments: