2021, ഡിസംബർ 26, ഞായറാഴ്‌ച

നഴ്‌സിങ് പ്രവേശനം: മാർച്ച് 31 വരെ നീട്ടി

 


നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാർച്ച് 31 വരെ നീട്ടി. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നാഷണൽ നഴ്‌സിങ് കൗൺസിലാണ് സമയം നീട്ടിയത്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികൾ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് പ്രവേശനസമയവും നീട്ടിയത്.

ഇതോടെ നഴ്‌സിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഫലത്തിൽ ഒരുവർഷത്തോളം നഷ്ടമാകും. മറ്റു സർവകലാശാലകളിൽ ഇതര ബിരുദ കോഴ്‌സുകൾ പലതും ഒരു സെമസ്റ്ററിലധിധികം പിന്നിട്ടുകഴിഞ്ഞു. നേരത്തേ ഡിസംബർ 31 വരെയാണ് നഴ്‌സിങ് പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്. സർക്കാർ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന എൽ.ബി.എസ്.മൂന്ന് അലോട്‌മെന്റുകൾ നടത്തി. നഴ്‌സിങ് കൗൺസിൽ സമയക്രമം അന്തിമമായി പ്രഖ്യാപിക്കാത്തതിനാൽ തുടർ നടപടികൾ അവർ നിർത്തിവെച്ചിരിക്കുകയാണ്.

ചില കോളേജുകളിൽ വിരലിൽ എണ്ണാവുന്ന സീറ്റുകൾ മാത്രമാണ് .അവശേഷിക്കുന്നത്. പ്രവേശന നടപടികൾ ഏറക്കുറെ പൂർത്തിയായെങ്കിലും ക്ലാസുകൾ ആരംഭിച്ചിട്ടില്ല. പ്രവേശന സമയം നീട്ടിയത് സീറ്റ് വർധന ആവശ്യപ്പെട്ട കോളേജുകൾക്ക് ഗുണകരമാണ്. സീറ്റുവർധനയ്ക്കായുള്ള 25-ഓളം കോളേജുകളുടെ അപേക്ഷകൾ സർക്കാരിന്റെയും നഴ്‌സിങ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും പരിഗണനയിലുണ്ട്..


0 comments: