എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കും
എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ പരീക്ഷാ തീയതികള്‍ നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പാഠഭാഗങ്ങളില്‍ ഏതെല്ലാം ഫോക്കസ് കാര്യങ്ങള്‍ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉള്‍പ്പെടുത്തണമെന്നതിലും വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കും . കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയിൽ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ നടത്തിയത് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവുകയാണ് ചെയ്‌തതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കി.
ഇഗ്‌നോ: ജനുവരി സെഷനിലേക്ക് അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജനുവരി സെഷനില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍, വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ എന്നിവയിലൂടെ വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം.കോഴ്‌സ് വിവരങ്ങളടങ്ങിയ വിശദമായ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് ignouadmission.samarth.edu.in. എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനസമയം മാർച്ച് 31 വരെ നീട്ടി.
വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് നാഷണൽ നഴ്‌സിങ് കൗൺസിലാണ് സമയം നീട്ടിയത്. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം കോടതി നടപടികൾ മൂലം വൈകുന്ന സാഹചര്യത്തിലാണ് നഴ്‌സിങ് പ്രവേശനസമയവും നീട്ടിയത്.
0 comments: