2021, ഡിസംബർ 25, ശനിയാഴ്‌ച

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പുതുക്കൽ

 


ചെറുകിട നാമമാത്ര ക‍ര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാ‍ര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവ‍ര്‍ഷം 6,000 രൂപ ക‍ര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ വീതം മൂന്ന് ഘട്ടങ്ങൾ ആയാണ് പണം അക്കൗണ്ടിൽ എത്തുന്നത്.പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം വർഷത്തിൽ 6000 രൂപ വച്ച് നിലവിൽ കിട്ടി കൊണ്ടിരിക്കുന്ന ഗുണഭോക്താക്കാൾ തങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യം അടുത്ത സാമ്പത്തിക വർഷത്തിലും മുടങ്ങാതെ ലഭിക്കുന്നതിനായി രണ്ട് കാര്യങ്ങൾ മാർച്ച് 31ന് മുമ്പായി ചെയ്യേണ്ടതാണ് എന്ന് കൃഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

 1 .കേരള കൃഷി വകുപ്പിൻ്റെ കീഴിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.

 2 .ആധാർ EKYC നടത്തി രജിസ്ട്രേഷൻ മാർച്ച് 31ന് മുമ്പായി പുതുക്കണം

ആധാർ EKYC സംവിധാനം CSC കേന്ദ്രങ്ങളിൽ ലഭ്യമാണ്.ബയോമെട്രിക് / മൊബൈൽ OTP പ്രകാരം EKYC നടത്താം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ OTP വഴി EKYC നടത്താൻ സാധിക്കുകയുള്ളു. ഇന്നു തന്നെ നിങ്ങളുടെ  രജിസ്ട്രേഷൻ നടപടി കൾ പൂർത്തിയാക്കുക.

                                                                                                                                                                                                                                                                                              

                                                                                                                                                                                                


0 comments: