2021 -22 അധ്യയന വർഷത്തിലെ ഒന്നാം വർഷ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയുടെ Revaluation റിസൾട്ട് പ്രസിദ്ധീകരിച്ചു .റീവ്യാലുവേഷൻ (Revaluation )റിസൾട്ട്ലഭിക്കാൻ http://www.dhsekerala.gov.in/ സന്ദർശിക്കുക
ഹരിത നൈപുണ്യ വികസനം സൗജന്യ പരിശീലന പദ്ധതി
കേന്ദ്ര വന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രം (ENVIS HUB) ഹരിത നൈപുണ്യ വകസനത്തിനു സൗജന്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു.ശാസ്ത്ര വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ നിര്‍മ്മാണവും വര്‍ഗ്ഗീകരണവും (പാരാ-ടാക്സോണമി), പരിസ്ഥിതി സൗഹൃദ ഭക്ഷ്യ പരിശോധന പരിശീലനം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.gsdp-envis.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കണം.
സംസ്ഥാനങ്ങള്‍ക്ക് 2020ല്‍ തിരികെക്കിട്ടിയത് 2097 എം.ബി.ബി.എസ്., ബി.ഡി.എസ് സീറ്റുകള്‍
എം.ബി.ബി.എസ്., ബി.ഡി.എസ്. ഓള്‍ ഇന്ത്യ ക്വാട്ടയുടെ രണ്ടാം റൗണ്ട് അലോട്ട്‌മെന്റിനുശേഷം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും2020ല്‍ തിരികെ ലഭിച്ചത് 2097 സീറ്റുകള്‍. ഇതില്‍ 1730 എം.ബി.ബി.എസ്, 367 ബി.ഡി.എസ് സീറ്റുകള്‍ ഉള്‍പ്പെടുന്നു.അഖിലേന്ത്യാ ക്വാട്ട ആദ്യറൗണ്ടില്‍ മൊത്തം 5527 സീറ്റുകള്‍ എം.ബി.ബി.എസിനുണ്ടായിരുന്നു. ഇതിലെ 1730 സീറ്റുകളാണ് തിരികെ നല്‍കിയത്.കേരളത്തിന് തിരികെക്കിട്ടിയത് 45 എം.ബി.ബി.എസ്. സീറ്റും 39 ബി.ഡി.എസ്. സീറ്റും ഉള്‍പ്പെടെ 84 സീറ്റുകളാണ്.
XAT അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ടു
സേവ്യര്‍ ആപ്റ്റിറ്റിയൂഡ് പരീക്ഷ (XAT ) അഡ്മിറ്റ് കാര്‍ഡ് പുറത്ത് വിട്ടു. രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് അഡ്മിഷന്‍ പ്രവേശന പരീക്ഷയാണിത്.ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. XAT 2020 ഐഡിയും ജനനതിയതിയും ഉപയോഗിച്ചാണ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. ജനുവരി രണ്ടിനാണ് പരീക്ഷ.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://xatonline.in/
എസ്.എസ്.സി കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ ഏപ്രിലിൽ
സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) കേന്ദ്ര സർവിസുകളിൽ ഗ്രൂപ് ബി,സി തസ്തികകളിൽ നിയമനത്തിന് ഏപ്രിലിൽ നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ്ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. വിജ്ഞാപനം https:://ssc.nic.inൽ. അപേക്ഷഫീസ് 100 രൂപ. SC/ST/PWD/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ജനുവരി 23നകം.
വരുന്നു, സഹകരണ സർവകലാശാല
സഹകരണ മേഖലയിൽ സർവകലാശാല സ്ഥാപിക്കുനതിെൻറ സാധ്യത പഠനത്തിന് സർക്കാർ ഉത്തരവ്.പഠനം നടത്തുന്നതിന് കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മേധാവി പ്രഫ. കെ.എസ്. ചന്ദ്രശേഖരനെ സ്പെഷൽ ഓഫിസറായി നിയമിച്ചു.
0 comments: