2021, ഡിസംബർ 10, വെള്ളിയാഴ്‌ച

(December 10) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ് വണ്ണിൽ ഇംപ്രൂവ്മെന്റിന് അവസരം; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.കോവിഡ് – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

പ്ലസ്​വൺ ഇപ്രൂവ്​മെന്‍റ്​, സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 31 മുതൽ; ഫീസടക്കാൻ ശേഷിക്കുന്നത്​ ഒരാഴ്ച

2021 ലെ ഒന്നാം വർഷ ഹയർസെക്കന്‍ററി ഇംപ്രൂവ്​മെന്‍റ്​/ സപ്ലിമെന്‍ററി പരീക്ഷകൾ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ നടക്കും.പിഴ കൂടാതെ ഫീസ്​ അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്​. ഡിസംബർ 15 ആണ്​. ഡിസംബർ 17 വരെ 20 രൂപ പിഴയോടുകൂടി ഫീസടക്കാം. ശേഷം, ഡിസംബർ 20 വരെ 600 രൂപ പിഴയോടുകൂടി ഫീസടക്കാം.അപേക്ഷാ ഫോമുകൾ ഹയർസെക്കന്‍റി പോർട്ടലിലും ഹയർസെക്കന്‍റി സ്​കൂളുകളിലും ലഭ്യമാണ്​. വിജ്ഞാപനം http://dhsekerala.gov.in/ ൽ ലഭ്യമാണ്​.

IGNOU TEE December 2021 : അസൈൻമെന്റ് സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) അസൈൻമെന്റ് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ ടേം എൻഡ് പരീക്ഷയുടെ (IGNOU TEE December 2021) അസൈൻമെന്റ് പുതിയ അറിയിപ്പ് പ്രകാരം ഡിസംബർ 31 വരെ സമർപ്പിക്കാം. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in ൽ നൽകിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷയുടെ കാഠിന്യം: സി.ബി.എസ്.ഇ. യോഗം വിളിച്ചു..

സി.ബി.എസ്.ഇ. പ്ലസ്ടു ആദ്യ ടേമില്‍ നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ കാഠിന്യത്തെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ഈ മാസം 15ന് സി.ബി.എസ്.ഇ. ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിഷയത്തില്‍ എം.പി.മാരായ കെ.സി. വേണുഗോപാല്‍.എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ മന്ത്രിയെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.ഈ മാസം നടന്ന ഇംഗ്ലീഷ്, കണക്ക് പരീക്ഷകളിലെ ചോദ്യങ്ങള്‍ പലതും അവ്യക്തവും പാഠപുസ്തകത്തിനു പുറത്തുനിന്നുള്ളവയും സമയമേറെയെടുത്ത് ചെയ്യേണ്ടവയും ആണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ് എന്നീ കോഴ്‌സുകളിലാണ് അവസരമെന്ന് സ്ഥാപന മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2337450, 95444 99114. വിലാസം- കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സ്‌പെന്‍സര്‍ ജംഗ്ഷന്‍, തിരുവനന്തപുരം.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ  11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് ഇന്റർവ്യൂ 13ന്

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിലേക്കുള്ള ഇന്റർവ്യൂ 13ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംഗ് കോൺഫറൻസ് ഹാളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ടോ പ്രോക്‌സി മുഖേനയോ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി മെഡ്എയ്‌സ്

ഉന്നതവിദ്യാഭ്യാസരംഗത്ത് ബിസിനസ്സ്, മാര്‍ക്കറ്റിംഗ് സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്ന മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസസ്, ഇന്ത്യയിലെ ബിരുദ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കായി ആദ്യത്തെ ഡിജിറ്റല്‍ ലേണിംഗ് ആന്‍ഡ് അസസ്മെന്റ് റിസോഴ്സായ മണിപ്പാല്‍ മെഡ്എയ്സ്  ആരംഭിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക്  പ്രധാന വിഷയങ്ങള്‍ക്കായുള്ള ഇന്ററാക്ടീവ്, മള്‍ട്ടിമീഡിയ ലേണിംഗ് മൊഡ്യൂളുകള്‍, മികച്ച ഇന്ത്യന്‍ മെഡിക്കല്‍ ഫാക്കല്‍റ്റികളില്‍ നിന്നുള്ള ഹ്രസ്വ ലക്ചര്‍ ക്യാപ്സ്യൂളുകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, സ്വയം പഠന വിശകലനം നടത്താനുള്ള സൗകര്യം , പരീക്ഷാ പരിശീലനത്തിനുള്ള ചോദ്യ ബാങ്കുകള്‍ എന്നിവ മെഡ്എയ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്കായി മണിപ്പാല്‍ മെഡ്എയ്സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല

പരീക്ഷാതീയതി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സെമസ്റ്റർ സൈബർ ഫോറൻസിക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ റീ-അപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്)പരീക്ഷ ജനുവരി നാലിന് ആരംഭിക്കും.

അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 10-നും 13-നും നടക്കും.

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. – ത്രിവത്സരം (2018 അഡ്മിഷൻ – റഗുലർ, അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷ ഡിസംബർ 21-നും 23-നും നടക്കും.

അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ് (2018 അഡ്മിഷൻ – റെഗുലർ/ 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബർ 20 വരെയും 525 രൂപ പിഴയോടെ ഡിസംബർ 21 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 22 -നും അപേക്ഷിക്കാം.

പരിശീലന പരിപാടി

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ നടത്തുന്ന തയ്യൽ പേന, പെൻസിൽ നിർമ്മാണം എന്നിവയിലുള്ള പരിശീലന പരിപാടിയിൽ പ്രവേശനത്തിന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതികൾക്ക് അപേക്ഷിക്കാം. പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും. താൽപ്പര്യമുള്ളവർ മേൽവിലാസവും മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം വകുപ്പ് മേധാവി, വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ, സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, മഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ : 7025778974, 9495213248

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന ഒന്നാം വർഷ എം.എസ് സി- മെഡിക്കൽ മൈക്രോബയോളജി – (റഗുലർ / സപ്ലിമെന്റി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ 160 രൂപ ഫീസ് സഹിതം ഡിസംബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 മെയിൽ നടന്ന ബി.ആർക് – ഒന്ന്, രണ്ട് സെമസ്റ്റർ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, നാലാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ആറാം സെമസ്റ്റർ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

2021 ഏപ്രിലിൽ നടന്ന ഒൻപതാം സെമസ്റ്റർ ബി.ആർക് റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 24 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപയും പുനർ മൂല്യനിർണയത്തിന് 160 രൂപയുമാണ് ഫീസടയ്‌ക്കേണ്ടത്.

പരീക്ഷ മാറ്റി

ഡിസംബർ 17 -ന് നടത്താനിരുന്ന ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2020 -ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

 കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റിലെ വിദൂരവിഭാഗത്തിന് ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസം വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷാ പോര്‍ട്ടല്‍ തുടങ്ങി. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായുള്ള ഓഡിറ്റ് കോഴ്‌സിന്റെ പരീക്ഷയ്ക്കായാണ് ആദ്യഘട്ടത്തില്‍ പോര്‍ട്ടല്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ മറ്റു പരീക്ഷകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് രൂപകല്‍പ്പന. 

എം.എ. ഫംഗ്ഷണല്‍ ഹിന്ദി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദിക്ക് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. ഹിന്ദി സാഹിത്യം പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം 14-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരെ പ്രവേശനത്തിന് പരിഗണിക്കും. ഫോണ്‍ 0494 2407392, 9447887384, 9895811679.

ബി.എഡ്. പ്രവേശനം 15 വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് 15-ന് വൈകീട്ട് 4 മണി വരെ അപേക്ഷിക്കാം. മാന്റേറ്ററി ഫീസടക്കുന്നതിനുള്ള ലിങ്ക് 15-ന് 3 മണി വരെ ലഭ്യമാകും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

അവസാന വര്‍ഷ അദീബെ-ഫാസില്‍ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും രണ്ടാം വര്‍ഷ അദീബെ-ഫാസില്‍ പ്രിലിമിനറി ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും 2022 ജനുവരി 5-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്., കോവിഡ് സ്‌പെഷ്യല്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

0 comments: