2021, ഡിസംബർ 30, വ്യാഴാഴ്‌ച

(December 30) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


പരീക്ഷകൾനടക്കും';സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും ';'ഒമൈക്രോണ്‍ നിയന്ത്രണ വിധേയം'; - വി ശിവൻ കുട്ടി

സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ മുൻകൂർ നിഞ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ഒമൈക്രോണ്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ല. വൈറസ് വ്യാപനം നിയന്ത്രണ വിധേയമാണ്.നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഒറ്റമകൾക്ക് പ്ലസ്‌ വണിൽ സിബിഎസ്ഇ സ്കോളർഷിപ്

വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളിൽ പെൺകുട്ടികളോടു സമൂഹം കാട്ടുന്ന അവഗണനയ്ക്കു പരിഹാരമെന്ന നിലയിൽ ഒറ്റപ്പെൺകുട്ടികളുള്ള (CBSE Merit Scholarship Scheme) കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സ്‌കോളർഷിപ്പുകളുൾപ്പെടെ പല ആനുകൂല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ചെറിയ കുടുംബമെന്ന ആശയത്തിനു പ്രചാരം നൽകുകയെന്ന ലക്ഷ്യവും ഈ പദ്ധതികൾക്കു പിന്നിലുണ്ട്.ഒറ്റമകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്കോളർഷിപ്പിന് സിബിഎസ്ഇ ജനുവരി 17 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും (www.cbse.gov.in/cbsenew/scholar.html). ഫോൺ: 011-22509256

തിയററ്റിക്കല്‍ സയന്‍സ് ഇന്റര്‍നാഷണല്‍ സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാം

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.ഐ.എഫ്.ആര്‍.) സ്ഥാപനമായ ബെംഗളൂരുവിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സസ്(ഐ.സി.ടി.എസ്.), പോസ്റ്റ് ഡോക്ടറല്‍ സ്ഥാനങ്ങളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.രണ്ടുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്.അപേക്ഷ https://www.icts.res.in/academic/postdoctoralfellowships എന്ന ലിങ്ക് വഴി ഡിസംബര്‍ 31 രാത്രി 11.59 വരെ നല്‍കാം.

സ്‌കോള്‍കേരള: ഹയര്‍ സെക്കന്‍ഡറി, ഡി.സി.എ. പ്രവേശനത്തീയതി നീട്ടി

സ്‌കോള്‍കേരള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ ഒന്നാംവര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് ജനുവരി 10 വരെ രജിസ്റ്റര്‍ചെയ്യാം.ഇതിനകം രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷാഫോറവും നിര്‍ദിഷ്ടരേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ സംസ്ഥാന ഓഫീസില്‍ സ്പീഡ്//രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ എത്തിക്കണം. വിശദാംശങ്ങള്‍ക്ക്: www.scolekerala.org.

അടൽ റാങ്കിങ്ങിൽ കൊല്ലം എസ്.എൻ കോളജിന് രണ്ടാം സ്ഥാനം

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ന്​ അ​ട​ൽ റാ​ങ്കി​ങ് ഓ​ഫ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഓ​ൺ ഇ​ന്നോ​വേ​ഷ​ൻ​സ് അ​ച്ചീ​വ്മെൻറ്സി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം. മ​ത്സ​രി​ച്ച 1438 സ്ഥാ​പ​ന​ങ്ങ​ളെ പി​ന്നി​ലാ​ക്കി​യാ​യാ​ണ് കോ​ള​ജ് ര​ണ്ടാം റാ​ങ്കി​ലെ​ത്തി​യ​ത്. നോ​ൺ-​ടെ​ക്നി​ക്ക​ൽ ഗ​വ. ആ​ൻ​ഡ് പ്രൈ​വ​റ്റ് യൂ​നി​വേ​ഴ്സി​റ്റീ​സ് ആ​ൻ​ഡ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ​സ് ജ​ന​റ​ൽ കാ​റ്റ​ഗ​റി വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം കൈ​വ​രി​ച്ച​ത്.

റാസൽഖൈമയിലും നേരിട്ടുള്ള പഠനം തുടരും

ദുബൈക്കും ഷാർജക്കും പിന്നാലെ റാസൽഖൈമയിലും ജനുവരി മൂന്ന്​ മുതൽ ക്ലാസ് മുറികളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുമെന്ന്​ റാക്​ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ, നേരിട്ടുള്ള പഠനം പ്രഖ്യാപിച്ച എമിറേറ്റുകളുടെ എണ്ണം മൂന്നായി.

കുസാറ്റില്‍ ജര്‍മ്മന്‍, ഫ്രഞ്ച് ഇംഗ്ലീഷ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ജനുവരി 3 മുതല്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ജര്‍മ്മന്‍, ഫ്രഞ്ച്്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ ഹ്രസ്വകാല സായാഹ്ന കോഴ്‌സുകള്‍ ജനുവരി 3 ന് ആരംഭിക്കും. കോഴ്‌സ് ഫീസ് – ഇംഗ്ലീഷ്: 7100/- രൂപ, ജര്‍മ്മന്‍: 9200/- രൂപ, ഫ്രഞ്ച്: 8200/- . പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 6282167298 ഇ-മെയില്‍: DEFL@ cusat.ac.in

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഭാഷയ്‌ക്കൊരു ഡോളര്‍’ പുരസ്‌കാരത്തിന് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല, അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ‘ഫൊക്കാന’ യുമായി ചേര്‍ന്ന് നല്‍കുന്ന ‘ഭാഷയ്‌ക്കൊരു ഡോളര്‍’ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്.ഡി. പ്രബന്ധത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. 2017 ഡിസംബര്‍ 1 മുതല്‍ 2019 നവംബര്‍ 30 വരെയും 2019 ഡിസംബര്‍ 1 മുതല്‍ 2021 നവംബര്‍ 30 വരെയുമുള്ള കാലയളവില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നും മലയാളത്തില്‍ പിഎച്ച്.ഡി. ലഭിച്ചവര്‍ക്ക് പ്രബന്ധം അവാര്‍ഡിനായി സമര്‍പ്പിക്കാം. അവസാന തീയതി 2022 ജനുവരി 29. അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം: രജിസ്ട്രാര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം -695034.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഡിസംബര്‍ 2021, 2013 സ്‌കീം പരീക്ഷ 2022 ജനുവരി 11 മുതലും 2008 സ്‌കീം പരീക്ഷ 2022 ജനുവരി 19 മുതലും ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരി 7 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം), മൂന്നാം സെമസ്റ്റര്‍ (പാര്‍ട്ട് ടൈം) എം.ടെക്. പരീക്ഷകളുടെ (2013 സ്‌കീം – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാകേന്ദ്രമായ എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരത്തു നിന്നും ലഭ്യമാണ്.

പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന പി.എച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷയ്ക്കുളള (ഡിസംബര്‍ 2021 സെഷന്‍) അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാഫോമും, വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ലൈബ്രറി അസിസ്റ്റന്റ് – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ലൈബ്രറി അസിസ്റ്റന്റുമായി നിയമിക്കുന്നതിനായി ഒക്‌ടോബര്‍ മാസത്തില്‍ നടത്തിയ അഭിമുഖത്തിന്റെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ച് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് സയന്‍സ് റിസര്‍ച്ചില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത എം.ബി.ബി.എസ്./ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ബി.വിഎസ്‌സി./ബി.ഡി.എസ്./ബി.എസ്‌സി. നഴ്‌സിംഗ്/ബി.ഫാം./ബി.എസ്.എം.എസ്./ബി.എസ്‌സി. എം.എല്‍.ടി. കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, കോഴ്‌സ്ഫീസ്: 18,000/-, അപേക്ഷാഫീസ്: 100 രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 7. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലെ സ്റ്റുഡന്‍സ് സെന്റര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 2302523, 0471 2553540

 എംജി സർവകലാശാല

തീയതി നീട്ടി

2021-22 അദ്ധ്യയനവർഷത്തിൽ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴ കൂടാതെ ജനുവരി 14 വരെയും 1050 രൂപ പിഴയോടു കൂടി ജനുവരി 15 മുതൽ 18 വരെയും 2100 രൂപ പിഴയോടു കൂടി ജനുവരി 19 മുതൽ 22 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in) ലഭ്യമാണ്.

അപേക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം പ്രോഗ്രാമുകൾ (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി മൂന്ന് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി ഏഴ് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 10 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പരീക്ഷാഫീസിന് പുറമേ 210 രൂപ ക്യാമ്പ് ഫീസായി അടയ്ക്കണം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി – ദ്വിവത്സര കോഴ്‌സ് – അഫിലിയേറ്റഡ് കോളേജ്, സീപാസ്) ബിരുദ പരീക്ഷകൾ ജനുവരി 25 ന് തുടങ്ങും. പിഴ കൂടാതെ ജനുവരി 11 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 12 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 13 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. കംപ്യൂട്ടർ സയൻസ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.കോം. റെഗുലർ(സി.എസ്.എസ്. 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. റെഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതമുള്ള ഫീസ് സഹിതം ജനുവരി 13 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് നൽകാം.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം ബി. എ./ എം. എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ എം. എസ് സി. എൻവയൺമെന്റൽ സയൻസ്, നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷമപരിശോധനക്കും 13.01.2022 വരെ അപേക്ഷിക്കാം.0 comments: