സിബിഎസ്ഇ: ടേം പരീക്ഷ എഴുതാത്തവർക്ക് പകരം പരീക്ഷ പരിഗണനയിൽ
സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ആദ്യ ടേം പരീക്ഷ കോവിഡ് സാഹചര്യത്തിൽ എഴുതാൻ സാധിക്കാത്തവർക്കു വേണ്ടി ജനുവരിയോടെ പകരം പരീക്ഷ നടത്തുന്ന കാര്യം അധികൃതർ പരിഗണിക്കുന്നു.ആദ്യ ടേം പരീക്ഷാഫലം ജനുവരി പത്തോടെ പ്രസിദ്ധീകരിക്കും. പത്താം ക്ലാസിന്റെ പരീക്ഷ പൂർത്തിയായി. 12–ാം ക്ലാസിന്റെ ഏതാനും വിഷയങ്ങൾകൂടി കഴിയാനുണ്ട്.
പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അപേക്ഷ ഡിസംബർ 22 ശേഷം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോൺ നിർബന്ധമാക്കി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി വേണം.
അഞ്ച് വര്‍ഷ ബികോം എല്‍എല്‍ബി കോഴ്സുമായി നെഹ്റു കോളജ്
കേരളത്തില്‍ നെഹ്റു കോളജ് അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങള്‍ ബികോം എല്‍എല്‍ബി കോഴ്സ് നല്‍കുന്നുണ്ട്.വാണിജ്യ രംഗം ഇഷ്ടപ്പെടുന്നവരും എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്കും ഒരു അധിക പ്രഫഷണല്‍ ഡിഗ്രി കൂടി നല്‍കുന്ന ബികോം എല്‍എല്‍ബി അനുയോജ്യമാണ്.രണ്ട് ബിരുദ കോഴ്സുകള്‍ ചേരുമ്പോൾ പഠനത്തിന്‍റെ വ്യാപ്തി മാത്രമല്ല തൊഴിലിന്‍റെ സാധ്യതകളും പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. പ്ലസ് ടു തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് ഇന്‍റഗ്രേറ്റഡ് ബികോം എല്‍എല്‍ബി കോഴ്സിന് ചേരാനുള്ള യോഗ്യത.
ഡി.ഫാം ഫലം പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2021 ജൂലൈയിൽ നടത്തിയ ഡി.ഫാം പാർട്ട് I ഏപ്രിൽ 2021 (റഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.
കോഫി ക്വാളിറ്റി മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ
ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കോഫി ബോർഡ്, 12 മാസത്തെ ‘പോസ്‌റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്‌മെന്റ്’ പ്രവേശനത്തിന് 31 വരെ തപാൽവഴി അപേക്ഷ സ്വീകരിക്കും. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയും പാഠ്യക്രമത്തിലുണ്ട്. കോഫി ടേസ്‌റ്റർ നിയമനത്തിനും ഈ യോഗ്യത സഹായകമാണ്.കോഴ്‌സ് ഫീ രണ്ടര ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക് www.indiacoffee.org.ml
കൂടുതൽ കടുപ്പത്തിലാകാൻ ജെഇഇ അഡ്വാൻസ്ഡ്
ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ കൂടുതൽ പ്രയാസമേറിയതാകുമെന്നു വിദഗ്ധരുടെ വിലയിരുത്തൽ.2023 മുതൽ പരിഷ്കരിച്ച സിലബസ് അനുസരിച്ചു പരീക്ഷ നടത്താൻ ജോയിന്റ് അഡ്മിഷൻസ് ബോഡി (ജെഎബി) തീരുമാനിച്ചിരുന്നു. വിദ്യാർഥികൾക്കു തയാറെടുപ്പു നടത്താൻ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ പ്രവേശനപ്പരീക്ഷകളിലൊന്നാണു ജെഇഇ അഡ്വാൻസ്ഡ്. ദേശീയ എൻജിനീയറിങ് പൊതുപ്രവേശന പരീക്ഷ ജെഇഇ മെയിനിൽ ഉയർന്ന റാങ്ക് നേടുന്ന 2.5 ലക്ഷം പേർക്കാണു അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അവസരം.
ഡല്‍ഹി വിമെന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം: ഡിസംബര്‍ 27 വരെ അപേക്ഷ നല്‍കാം
ഇന്ദിരാഗാന്ധി ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വിമെന്‍ 2021-22ലെ ഫുള്‍ ടൈം/പാര്‍ട്ട് ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.വനിതകള്‍ക്കു മാത്രമായാണ് പ്രവേശനം.അപേക്ഷ www.igdtuw.ac.in വഴി ഡിസംബര്‍ 27 വരെ നല്‍കാം. ഫുള്‍ ടൈം ഗവേഷകര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മികച്ച ഗവേഷണങ്ങള്‍ക്ക് റിസര്‍ച്ച് അവാര്‍ഡുകള്‍ നല്‍കും.
അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം: കുട്ടികൾക്കിടയിൽ വ്യാപനം കണ്ടെത്തിയില്ല
പത്തനംതിട്ട ജില്ലയിൽ സ്കൂൾ അധ്യാപകരിൽ കോവിഡ് വർധിക്കുന്നു. 101അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ്വിവരം. സ്കൂൾ തുറന്ന ശേഷമാണ് ഇത്രയും അധ്യാപകർക്ക് കോവിഡ് പിടിപെട്ടത്. ഇതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണിപ്പോൾ.പല കുട്ടികളും പനി ലക്ഷണങ്ങൾ കാണിക്കുന്നതായി രക്ഷിതാക്കളും പറയുന്നു.
ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി
മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഗെയ്‌ക്‌വാദ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കമീഷൻ: പൊതുജനങ്ങൾക്ക് നിർദേശം സമർപ്പിക്കാം
ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമീഷന് പൊതുജനങ്ങളില്‍നിന്ന് നിർദേശങ്ങള്‍ സ്വീകരിക്കുന്നു. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിെൻറ വെബ്‌സൈറ്റില്‍ ചോദ്യാവലി നല്കിയിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ reformskerala@gmail.com ഇ-മെയില്‍ വിലാസത്തിലും അയക്കാം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരളസര്‍വകലാശാല
സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാല ഒന്നാം വര്‍ഷ പഞ്ചവത്സര എല്‍.എല്‍.ബി മേഴ്‌സി ചാന്‍സ് (1998 സ്‌കീം – 2001 അഡ്മിഷന്‍) പാര്‍ട്ട് കക -പേപ്പര്‍ ക പൊളിറ്റിക്കല്‍ സയന്‍സ് സ്‌പെഷ്യല്‍ പരീക്ഷ 2022 ജനുവരി 6 ന് നടത്തുന്നതാണ്.
പരീക്ഷ കേന്ദ്രത്തില്‍ മാറ്റം
കേരളസര്‍വകലാശാല 2021 ഡിസംബര്‍ 20 ന് ആരംഭിച്ച മൂന്നും നാലും സെമസ്റ്റര്‍ ബി.എ/ ബി.എസ്.സി/ ബി.കോം (എസ്.ഡി.ഇ) നവംബര്‍ 2021 പരീക്ഷയ്ക്ക് കൊല്ലം എസ്.എന്‍ ഗുരു കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ രജിസ്റ്റര്‍ ചെയ്ത് എഴുതുന്ന വിദ്യാര്‍ത്ഥികളില്‍ ആണ്‍കുട്ടികള്‍ കൊല്ലം തേവള്ളി കെ.യു.സി.ടി.ഇ യിലും പെണ്‍കുട്ടികള്‍ കൊല്ലം എസ്.എന്‍ കോളേജ് ഫോര്‍ വിമെനിലും 2022 ജനുവരി 5 മുതലുള്ള ബാക്കി പരീക്ഷകള്‍ എഴുതേണ്ടതാണ്. മറ്റുള്ള പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് (എഫ്.ഡി.പി) ബി.എ/ ബി.എസ്.സി/ ബി.കോം (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2015 – 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
പരീക്ഷ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (2008 സ്‌കീം) സപ്ലിമെന്ററി (2011 & 2012 അഡ്മിഷന്‍) മേഴ്‌സി ചാന്‍സ് (2008, 2009, 2010 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍) ഡിസംബര്‍ 2021 പരീക്ഷയ്ക്ക് പിഴകൂടാതെ 2021 ഡിസംബര്‍ 30 വരെയും 150 രൂപ പിഴയോടുകൂടി 2022 ജനുവരി 3 വരെയും 400 രൂപ പിഴയോടുകൂടി ജനുവരി 5 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.
എംജി സർവകലാശാല
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./എം.സി.ജെ./എം.എസ്.ഡബ്ല്‌യു./ എം.റ്റി.എ./ എം.എച്ച്.എം./ എം.എം.എച്ച്./എം.റ്റി.റ്റി.എം (സി.എസ്.എസ്.) – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2019, 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ ജനുവരി മൂന്ന് മുതൽ അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി എട്ട് മുതൽ പത്ത് വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസിനുള്ള ഫീസ് സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്.
കോവിഡ് സ്പെഷ്യൽ പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സിപാസിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കായി നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ – റെഗുലർ – ദ്വിവത്സര കോഴ്‌സ്) പരീക്ഷ കോവിഡ്-19 രോഗ ബാധ മൂലമോ അനുബന്ധമായ മറ്റ് നിയന്ത്രണങ്ങൾ മൂലമോ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കുള്ള സ്‌പെഷ്യൽ പരീക്ഷ ജനുവരി നാലിന് തുടങ്ങും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).
പരീക്ഷാഫലം
2021 ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനീയറിംഗ് (നോൺ – സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ സഹിതം ഡിസംബർ അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്‌യു. (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ആക്ച്വരിയൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി ആറ് വരെ അപേക്ഷിക്കാം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി – റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ഡിസംബർ 30 വരെ അപേക്ഷിക്കാം.
2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് – റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗം എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക്‌ലിസ്റ്റും അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും 24 മുതല്‍ വിതരണം ചെയ്യും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 10-ന് തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 4 വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 10 വരെ അപേക്ഷക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളും ജനുവരി 7-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, എം.എല്‍.ടി., മെഡിക്കല്‍ മൈക്രോബയോളജി നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല
സമ്പര്‍ക്ക ക്ലാസ്
കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസകള്‍ ഡിസംബര്‍ 25, 26 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് മണിവരെ എസ്.എന്‍. കോളേജ് കണ്ണൂര്‍, സെന്റ് ജോസഫ്‌സ് കോളേജ് പിലാത്തറ എന്നീ പഠന കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നു. വിശദവിവരം സര്‍വകാലാശാല വെബ്‌സൈറ്റില്‍.
പ്രൈവറ്റ് രജിസ്ട്രേഷൻ തീയ്യതി നീട്ടി
കണ്ണൂർ സർവകലാശാല 2021-22 അധ്യയന വർഷത്തെ വിവിധ പ്രോഗ്രാമ്മുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് ഫൈനോടുകൂടി 31/12/2021 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ്റ് ഔട്ട് 07.01.2022 ന് മുമ്പ് സർവകലാശാലയിൽ ലഭിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ www. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0497 -2715 183 , 185 ,189, 152 , 153 , 154
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം. എ. ഇക്കണോമിക്സ്/ ഡിവെലപ്മെന്റ് ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
0 comments: