2021, ഡിസംബർ 7, ചൊവ്വാഴ്ച

(December 7) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 ന്യൂനപക്ഷ, ഭിന്നശേഷി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി

2021-2022 അധ്യയന വർഷത്തെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്‌സ്, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. ആധാർ കാർഡിലെ തെറ്റുകൾ തിരുത്തിയതിന്റെ ഭാഗമായി ആധാർ കാർഡിൽ വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്കും അപേക്ഷിക്കാം.

കയർ ബോർഡ് ഡിപ്ലോമ ഭുവനേശ്വറിൽ: സൗജന്യ ഹോസ്റ്റൽ മുറിയും 3000 രൂപ പ്രതിമാസ സ്റ്റെപ്പൻ‍ഡും

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർ ബോർഡിന്റെ ഭുവനേശ്വർ റീജനൽ ഓഫിസിന്റെ ആഭിമുഖ്യത്തിൽ 15 മാസത്തെ ‘‘ഡിപ്ലോമ കോഴ്സ് ഇൻ കയർ ടെക്നോളജി’ നടത്തുന്നു.സൗജന്യ ഹോസ്റ്റൽ മുറിയും 3000 രൂപ പ്രതിമാസ സ്റ്റെപ്പൻ‍ഡുമുണ്ട്. 2022 ജനുവരി 13 വരെ അപേക്ഷ സ്വീകരിച്ച് 22ലെ ഇന്റർവ്യൂ വഴിയാണ് സിലക്‌ഷൻ.ഏതെങ്കിലും പ്ലസ്ടു ജയിച്ച 18–50 വയസ്സുകാർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് Regional Office, Coir Board, Jagamara (Udyogpuri), P.O. Khandagiri, Bhubaneswar - 751 030, Odisha, ഫോൺ : 0674-2350078, rocoirboardbbsr@gmail.com. വെബ് : www.coirboard.gov.in....

ഭാഷാശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുള്ളവർക്ക് ശോഭിക്കാം; കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്

ഭാഷയുടെ ഘടനാപരമായ സവിശേഷതകൾ മനസ്സിലാക്കി കംപ്യൂട്ടറിന് ഉപയോഗിക്കാനാകുംവിധം അപഗ്രഥിക്കുന്ന ബഹുവിഷയപഠനമേഖലയാണ് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്‌. ഭാഷാശാസ്ത്രത്തിലും കംപ്യൂട്ടർ സയൻസിലും താൽപര്യമുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാം.ഐഐഐടി ഹൈദരാബാദിൽ എംഎസ്, എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളും ഹൈദരാബാദ് സർവകലാശാല, ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്റു സർവകലാശാല, കേരള സർവകലാശാല എന്നിവിടങ്ങളിൽ എംഎ, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്.

ഫാഷൻ പഠനത്തിന് എൻഐഎഫ്ടി; കണ്ണൂരടക്കം 17 ക്യാംപസുകൾ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എൻഐഎഫ്ടി) കണ്ണൂർ ഉൾപ്പെടെ 17 ക്യാംപസുകളിലെ യുജി, പി.ജി പ്രോഗ്രാമുകളിലേക്കു ജനുവരി 17 വരെ അപേക്ഷിക്കാം; 5000 രൂപ ലേറ്റ് ഫീയോടെ ജനുവരി 22 വരെയും. www.nift.ac.in.

സി.ഡി.എഫ്.ഡി റിസര്‍ച്ച് സ്‌കോളേഴ്‌സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബര്‍ 10

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് (സി.ഡി.എഫ്.ഡി.), 2022 ഫെബ്രുവരി/മാര്‍ച്ച് സെഷനിലെ റിസര്‍ച്ച് സ്‌കോളേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം..സി.എസ്.ഐ.ആര്‍./യു.ജി.സി./ഡി.ബി.ടി./ഐ.സി.എം.ആര്‍./ഇന്‍സ്‌പെയര്‍/ബി.ഐ.എന്‍.സി./ജസ്റ്റ്/യു.ജി.സി.-ആര്‍.ജി.എന്‍.എഫ്. എന്നിവയിലൊന്നിന്റെയോ സമാനമായ പരീക്ഷ വഴിയോ ഉള്ള ഫെലോഷിപ്പ് വേണം. ഫെലോഷിപ്പ് ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ www.cdfd.org.in/jrf/ വഴി ഡിസംബര്‍ 10 വരെ നല്‍കാം.

സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിറ്റല്‍ രൂപത്തിലും: ഡിജിറ്റല്‍ ഇന്ത്യ മാതൃകയാക്കി ജാമിയ മിലിയ ഇസ്ലാമിയ

യു.ജി, പി.ജി, പി.എച്ച്.ഡി തുടങ്ങിയ കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനിലുള്ള സുതാര്യത ഉറപ്പു വരുത്താന്‍ നാഷണല്‍ അക്കാദമിക് ഡെപ്പോസിറ്ററി ((എന്‍.എ.ഡി) എന്ന സെല്‍ രൂപീകരിച്ച് ജാമിയ മിലിയ ഇസ്ലാമിയ (ജെ.എം.ഐ). കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഓഫീസിലായിരിക്കും സെല്‍ പ്രവര്‍ത്തിക്കുക. ഇതോടെ യു.ജി, പി.ജി, പി.എച്ച്.ഡി കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്  ചെയ്യാനുള്ള ചുമതല സെല്ലിനായിരിക്കും.2016-17, 2017-18 ബാച്ചുകളിലെ യു.ജി, പി.ജി സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ എന്‍.എ.ഡി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. 

പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റഗുലര്‍കാര്‍ക്ക് ഒപ്പമാക്കി എം.ജി സര്‍വകലാശാല

എം.ജി.സര്‍വകലാശാലയിലെ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ ഇനി റഗുലര്‍കാര്‍ക്കൊപ്പം നടക്കും. ബിരുദ, പി.ജി.വിദ്യാര്‍ഥികളുടെ പരീക്ഷകളില്‍ അടുത്തഘട്ടംമുതല്‍ പരിഷ്‌കരണം കൊണ്ടുവരാനുള്ള പ്രാരംഭ നടപടികള്‍ കണ്‍ട്രോള്‍ ഓഫ് എക്സാമിനേഷന്‍ വിഭാഗം ആരംഭിച്ചു. 

കുസാറ്റ്‌ ‘സിംപോൾ 2021’ 9 മുതൽ 11 വരെ

കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രവും സിഎസ്ഐആറുമായി ചേർന്ന്‌ കുസാറ്റ്‌ അന്താരാഷ്‌ട്ര സിമ്പോസിയം  "സിംപോൾ 2021" സംഘടിപ്പിക്കുന്നു. 9 മുതൽ 11 വരെ ഇലക്‌ട്രോണിക്‌സ്‌ വകുപ്പ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കേന്ദ്ര പ്രതിരോധ ഗവേഷണകേന്ദ്രം ചെയർമാൻ ഡോ. ജി.സതീഷ്‌ റെഡ്ഡി ഉദ്ഘാടനം  ചെയ്യും. 

IGNOU : ഇ​ഗ്നോ ജൂലൈ സെഷൻ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാൻ അവസരം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഇഗ്നോ ജൂലൈ സെഷൻ പ്രവേശനത്തിനായുള്ള (Ignou July Session Admission 2021) രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും.വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 

FMGE 2021 : അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം; പരീക്ഷ 12ന്

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന്റെ (എഫ്.എം.ജി.ഇ 2021) അഡ്മിറ്റ് കാർഡ് (Fmge December 2021 Admit Card) ഇപ്പോൾ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ഡിസംബർ 12ന് കംപ്യൂട്ടർ അധിഷ്ഠിതമായി പരീക്ഷ നടക്കും.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

മഹാത്മാഗാന്ധി സർവ്വകലാശാല

എം.ടെക് എനർജി സയൻസ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിനു കീഴിൽ നടത്തുന്ന എനർജി സയൻസസിലുള്ള എം.ടെക് കോഴ്സിന് ഏതാനം സീറ്റുകൾ ഒഴിവുണ്ട്.  എ.ഐ.സി.ടി.ഇ. അംഗീകാരം ലഭിച്ചിട്ടുള്ള ഈ കോഴ്‌സിലേയ്ക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083 ഇ-മെയിൽ: materials @mgu.ac.in.

ഇൻ സർവ്വീസ് കോഴ്‌സുകൾ 20 മുതൽ

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നവിടങ്ങളിലെ അദ്ധ്യാപകർക്കായി സർവ്വകലാശാല ഓഗസ്റ്റ് ഒൻപത് മുതൽ പതിമൂന്ന് വരെ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇൻ സർവ്വീസ് (എഫ്.ഡി.പി.) കോഴ്‌സുകൾ ഡിസംബർ 20 മുതൽ 24 വരെ നടക്കും.  കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 21 വരെ സ്വീകരിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിൽ ഫിസടയ്ക്കണം.

പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് (റഗുലർ – ഫസ്റ്റ് അപ്പിയറൻസ് ) പ്രത്യേക പരീക്ഷ നടത്തുന്നതിനും, മറ്റ് സെമസ്റ്ററുകൾ എഴുതാൻ കഴിയാത്ത വിദ്യർത്ഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം പരീക്ഷ എഴുതുന്നതിനും ഇത് അവരുടെ നഷ്ടപ്പെട്ട അവസരമായി കണക്കാക്കുന്നതിനും സർവ്വകലാശാല അനുമതി നൽകിയിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും നേരത്തെ ലഭിച്ച ഹാൾടിക്കറ്റ് ഉപയോഗിച്ച് അവർക്ക് പ്രത്യേക പരീക്ഷ എഴുതാവുന്നതാണെന്നും മഹാത്മാഗാന്ധി സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. 

 കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനം റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രോഗ്രാമുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓരോ പ്രോഗ്രാമിനും അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു.

എല്‍.എല്‍.ബി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 3 വര്‍ഷ, 5 വര്‍ഷ എല്‍.എല്‍.ബി. കോഴ്‌സുകളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. 

0 comments: