2021, ഡിസംബർ 20, തിങ്കളാഴ്‌ച

(December 20) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

അഞ്ച് വര്‍ഷ ബികോം എല്‍എല്‍ബി കോഴ്സുമായി നെഹ്റു കോളജ്

നിയമവും വാണിജ്യ പഠനങ്ങളും ഒത്തുചേരുന്ന ബികോം എല്‍എല്‍ബി അഞ്ച് വര്‍ഷ ഇന്‍റഗ്രേറ്റഡ് കോഴ്സിനെ 10 സെമസ്റ്ററുകളായി തിരിച്ചിരിക്കുന്നു.പ്രഫഷണല്‍ ലോകത്തില്‍ ആവശ്യമായ വ്യത്യസ്ത നിയമങ്ങള്‍ക്കൊപ്പം വ്യാപാര, വാണിജ്യ രംഗത്തെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവു പകരുന്ന രീതിയിലാണ് കോഴ്സിന്‍റെ രൂപഘടന.ഇതിനാല്‍ തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കോഴ്സായി ഇത് മാറിയതും. കേരളത്തില്‍ നെഹ്റു കോളജ് അടക്കമുള്ള മുന്‍നിര സ്ഥാപനങ്ങള്‍ ബികോം എല്‍എല്‍ബി കോഴ്സ് നല്‍കുന്നുണ്ട്. പ്ലസ് ടു തലത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് ഇന്‍റഗ്രേറ്റഡ് ബികോം എല്‍എല്‍ബി കോഴ്സിന് ചേരാനുള്ള യോഗ്യത.

എംഫിൽ ഇനിയില്ല; പകരം മാസ്റ്റേഴ്സ് വിത്ത് റിസർച് 

കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ പ്രോഗ്രാമിനു പകരം 2 വർഷത്തെ ഗവേഷണത്തോടൊപ്പമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (മാസ്റ്റേഴ്സ് വിത്ത് റിസർച് ) തുടങ്ങുന്നു..ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ ഗവേണിങ് ബോഡി അംഗീകരിച്ചു. ഉത്തരവ് ഉടൻ ഇറങ്ങും. 

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷകൾ അതികഠിനം: പരാതിക്കു പരിഹാരമായില്ല

ഐസിഎസ്ഇ (10–ാം ക്ലാസ്), ഐഎസ്‍സി (12–ാം ക്ലാസ്) വിദ്യാർഥികളുടെ ആദ്യം ടേം പരീക്ഷയിൽ പലതും അതികഠിനമായിമായിരുന്നെന്നും മോഡറേഷൻ ഉൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു വിവിധ സ്കൂൾഅധികൃതർ കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനു (സിഐഎസ്‌സിഇ) കത്തയച്ചു.വിദ്യാർഥികൾ പരാതി ഉയർത്തിയിട്ടും ബോർഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

പരിസ്ഥിതി ഫിലോസഫി കോഴ്‌സ് ഓണ്‍ലൈനായി പഠിക്കാം.

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ജനുവരിയില്‍ തുടങ്ങുന്ന 'ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എത്തിക്‌സ് പ്രോബ്ലംസ് ആന്‍ഡ് പേഴ്‌സ്‌പെക്ടീവ്‌സ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിന് (മൂക്) രജിസ്റ്റര്‍ ചെയ്യാം. ജനുവരി സെമസ്റ്ററിലേക്കുള്ള ഓണ്‍ലൈന്‍ കോഴ്‌സാണിത്.രജിസ്‌ട്രേഷന് www.swayam.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

GATE 2022 : ഗേറ്റ് പരീക്ഷ ഫെബ്രുവരി 5 മുതൽ; വിശദമായ ടൈം ടേബിൾ പരിശോധിക്കാം​

ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ് 2022) (GATE 2022) പരീക്ഷയുടെ ഷെഡ്യൂൾ പുറത്തുവിട്ട് ഖരഗ്പൂർ ഐ.ഐ.ടി (IIT Kharagpur). പരീക്ഷയുടെ ടൈം ടേബിൾ പരിശോധിക്കാനായി ഔദ്യോഗിക വെബ്സൈറ്റായ gate.iitkgp.ac.in സന്ദർശിക്കുക.2022 ഫെബ്രുവരി 5 മുതൽ ഫെബ്രുവരി 13 വരെയാണ് ഗേറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ഡി.എൽ.എഡ് കോഴ്സ് പ്രവേശനത്തിനുള്ള മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം ജില്ലയിലെ ഡി.എൽ.എഡ് കോഴ്‌സ് പ്രവേശനത്തിനുളള മെരിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു.ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയുടെ അസൽ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒബിസി), സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (ഫോം നമ്പർ 42) എന്നിവയുടെ അസൽ രേഖകളുമായി അഭിമുഖത്തിനെത്തണം.

എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പാലാ സഹകരണ പരിശീലന കോളേജിലെ ദിവ്യ പ്രസാദിനാണ് ഒന്നാം റാങ്ക്. തൃശ്ശൂർ സഹകരണ പരിശീലന കോളേജിലെ ഫ്‌ളവർ കെ. പോളി രണ്ടാം റാങ്കും രമ്യ എം.എം മൂന്നാം റാങ്കും നേടി. 90.08 ശതമാനമാണ് വിജയം. പരീക്ഷ ഫലം www.scu.kerala.gov.in ൽ  ലഭ്യമാണ്.


0 comments: