2021, ഡിസംബർ 10, വെള്ളിയാഴ്‌ച

വൈറസിനെ നശിപ്പിക്കാന്‍ ഇലക്‌ട്രിക് മാസ്‌കുമായി യുഎഇ യൂണിവേഴ്സിറ്റി

 



വൈറസിനെ തുരത്താന്‍ ഇലക്ട്രിക് മാസ്‌കിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്ത് യുഎഇ സര്‍വകലാശാല. സമീപകാലത്ത് കൊവിഡ് പോലുള്ള മഹാമാരികള്‍ നിരവധി ആഗോള, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തരം മാസ്‌ക് കണ്ടെത്തിയത്.

കൊവിഡ് മഹാമാരി മൂലം മാസ്‌കുകള്‍ പോലുള്ളവയ്ക്ക് കൊവിഡില്‍ നിന്നും രക്ഷ നേടാനുള്ള വസ്തുക്കളുടെ ആവശ്യകത എടുത്തുകാട്ടുന്നു. മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അണുബാധയ്ക്കും കാരണമാകുകയും ചെയ്യാം.വൈറസിനെ തടയുന്ന മാസ്‌കില്‍ തൊടുമ്പോള്‍ അവ കൈകളിലൂടെ ശരീരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതാണ് ഇലക്ട്രിക് മാസ്‌ക്. വൈറസിനെ തടയുന്നതോടൊപ്പം വൈദ്യുതി പ്രവഹിപ്പിച്ച് പൂര്‍ണമായോ ഭാഗികമായോ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

0 comments: