2021, ഡിസംബർ 28, ചൊവ്വാഴ്ച

സി.എം.എഫ്.ആര്‍.ഐ യില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

 


കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ.) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്. താത്കാലികാടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. 

യോഗ്യത

മറൈന്‍ സയന്‍സ്/മറൈന്‍ ബയോളജി/ഫിഷറീസ് സയന്‍സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവയിലേതിലെങ്കിലുമുള്ള എം.എസ്.സി, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം, സമുദ്രപഠനമേഖലയിലെ വിവരശേഖരണം,ഫീല്‍ഡ് സര്‍വേ, ഐ.ടി.സി. മാനേജ്‌മെന്റ്, തണ്ണീര്‍ത്തട വിവരശേഖരണം, ലബോറട്ടറി അനാലിസിസ് എന്നിവയാണ് യോഗ്യത.

ശമ്പളം

 35,000 രൂപ.

വിശദവിവരങ്ങള്‍ക്ക് www.cmfri.org.in വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പിയും nicracmfrikochi@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വരെയാണ്.

0 comments: