ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്സ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
1.റിസർച്ച് അസോസിയേറ്റ്
യോഗ്യത
- റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ് ആണ് യോഗ്യത
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം
ശമ്പളം
36,000 രൂപ
2.സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത
ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ആണ് യോഗ്യത.
ശമ്പളം
36,000 രൂപ
3.ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ്യത വേണം.
ശമ്പളം
21,175 രൂപ
അപേക്ഷ എങ്ങനെ സമർപ്പിക്കണം ?
അപേക്ഷകർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ അടങ്ങിയ ബയോഡേറ്റയും ഫെബ്രുവരി 14 ന് മുൻപ് ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിലോ dir.dairy@kerala.gov.in ലോ cru.ddd@kerala.gov.in ലോ ലഭ്യമാക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും.
0 comments: