2022, ജനുവരി 28, വെള്ളിയാഴ്‌ച

എസ്എസ്എല്‍സി-ഹയര്‍ സെക്കന്‍ഡറി എഴുത്ത് പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍

 

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും. ഒന്ന് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും. എട്ടു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസ് നടത്തും. 

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.എസ്എസ്എല്‍സി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്ക് മുമ്പായി പാഠഭാഗങ്ങള്‍ തീര്‍ത്ത് സ്‌കൂളുകളിലെ സാഹചര്യം അനുസരിച്ച് മോഡല്‍ പരീക്ഷ നടത്തും. ഹയര്‍ സെക്കന്‍ഡറി, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 31ന് തുടങ്ങും. പൊതുപരീക്ഷക്ക് ഫോക്കസ് ഏര്യയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ക്കും നോണ്‍ ഫോക്കസ് ഏര്യയില്‍ നിന്ന് 30 ശതമാനം ചോദ്യങ്ങള്‍ക്കുമാണ് ഉത്തരം എഴുതേണ്ടത് .


0 comments: