കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വര്‍ദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും അവര്‍ പറഞ്ഞു.
മൂന്നാം തരംഗത്തില്‍ കേരളം അവലംബിച്ചിരിക്കുന്ന പ്രതിരോധ തന്ത്രം വ്യത്യസ്‌തമാണ്. അത്യാവശ്യമാണെങ്കില്‍ മാത്രം ആശുപത്രികളില്‍ പോയാല്‍ മതിയാകും. കഴിയാവുന്നതും ടെലികണ്‍സള്‍ട്ടേഷന്‍ ഉപയോഗിക്കണം. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ടെലി കണ്‍സള്‍ട്ടഷേന് പ്രയോജനപ്പെടുത്തും.രണ്ട് മാസത്തേക്ക് ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയമിക്കും. ആവശ്യമായവര്‍ക്ക് പ്രത്യേക പരിചരണവും നല്‍കും. കൊവിഡ് രോഗിയെ അടുത്തു നിന്ന് പരിചരിക്കുന്നവര്‍ക്ക് മാത്രം ഇനിമുതല്‍ ക്വാറന്റൈനില്‍ നിന്നാല്‍ മതിയാകും.
0 comments: