കോവിഡ് വ്യാപനത്തെ തുടർന്ന് ഇത്രയും നാളും ദീർഘദൂര ട്രെയിൻ യാത്രകൾ നടത്തുന്നവർക്ക് ഒപ്പം ആവശ്യമായ പുതപ്പും (ബെഡ് ഷീറ്റ്) കയ്യിൽ കരുതേണ്ട സ്ഥിതിയായിരുന്നു. എന്നാൽ യാത്രികർക്ക് ആശ്വാസം നൽകുന്നതാണ് ഇന്ത്യൻ റെയിവേയുടെ ഈ പുതിയ സേവനം. ഇനി നിങ്ങൾക്ക് ഭാരമേറിയ ബെഡ്‌റോൾ ചുമക്കേണ്ട ആവശ്യമില്ല.
കാരണം ഡിസ്പോസിബിൾ പുതപ്പുകൾ യാത്രക്കാർക്ക് നൽകി തുടങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു.150 രൂപ നൽകിയാൽ യാത്രക്കാർക്ക് ഈ ഡിസ്പോസിബിൾ പുതപ്പുകൾ ലഭിക്കും. തിരഞ്ഞെടുത്ത ട്രെയിനുകളിലെ യാത്രക്കാർക്ക് ആയിരിക്കും ആദ്യഘട്ടം ഈ സേവനം ലഭിക്കുക. ദീർഘദൂര യാത്രകളിൽ ഈ സൗകര്യം ലഭ്യമാക്കും.
നൽകേണ്ട തുക
150 രൂപ അടച്ചാൽ ഈ പ്രത്യേക റെയിൽവേ സേവനം യാത്രക്കാർക്ക് ലഭ്യമാകും. പുതപ്പുകൾക്കൊപ്പം ഈ സ്പെഷ്യൽ കിറ്റിൽ ടൂത്ത് പേസ്റ്റ്, മാസ്‌ക് എന്നിവയും ഉൾപ്പെടുത്തും. പ്രത്യേക കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ -
1- ബെഡ് ഷീറ്റ് (വെള്ള) (20 GSM)
48 x 75
(1220mm x 1905mm)
2- ബ്ലാങ്കറ്റ് ഗ്രേ/ബ്ലൂ (40 GSM)
54 x 78
(1370mm x 1980mm)
3- ഇൻഫ്ലേറ്റബിൾ എയർ പില്ലോ വൈറ്റ്
12 x 18
4- തലയിണ കവർ (വെള്ള)
5- ഫേസ് ടവൽ/നാപ്കിൻ (വെള്ള)
6- ത്രീ പ്ലൈ ഫെയ്സ് മാസ്ക്
0 comments: