2022, ജനുവരി 22, ശനിയാഴ്‌ച

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായവർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം


ഇ-ഗ്രാന്റ്സ്  മുഖേനയുള്ള  പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹരായ എല്ലാ പട്ടികജാതി വിദ്യാർത്ഥികളും ജനുവരി 25 നകം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ പഠനം നടത്തുന്ന സ്ഥാപനം മുഖേന ഇ-ഗ്രാന്റ്സ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സീറോ ബാലൻസ് അക്കൗണ്ടുള്ള വിദ്യാർത്ഥികൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ആക്കി മാറ്റിയതിന് ശേഷം മാത്രമാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാത്രമേ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ പാടുള്ളൂ.

2021-22ൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ പട്ടികജാതി വിദ്യാർത്ഥികളുടെയും അപേക്ഷകൾ 2022 ഫെബ്രുവരി 28നകം ഇ-ഗ്രാന്റ്സ് സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങേണ്ടതാണ്. നിശ്ചിത കാലാവധിയ്ക്കു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ വിദ്യാർത്ഥികൾ പഠിക്കുന്ന മേധാവിയിൽ നിന്നും അറിയാവുന്നതാണ്.

0 comments: