കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത കുട്ടികളെ ഒമിക്രോൺ കൂടുതലായും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊച്ചുകുട്ടികളിൽ അണുബാധ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വരും മാസങ്ങളിൽ രോഗവ്യാപനം വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. യുഎഇയിൽ 3 വയസ്സിനു മുകളിലുള്ളവർക്ക് സിനോഫാം വാക്‌സിൻ നൽകുന്നുണ്ട്. 5 മുതൽ 11 വയസ്സുകാർക്ക് ഫൈസർ അംഗീകരിച്ചെങ്കിലും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല.
മുതിർന്നവരിൽ ഡെൽറ്റ വകഭേദത്തെക്കാൾ അത്ര മാരകമല്ലെന്നാണ് ഒമിക്രോൺ എന്നാണ് ആരോഗ്യ വിദഗ്ധർ കണക്കാക്കപ്പെടുന്നത്. രോഗം പിടിപെടുന്ന ചെറിയ കുട്ടികൾക്കും നവജാത ശിശുക്കൾക്കും ചിലപ്പോൾ ശ്വാസതടസ്സവും ദീർഘനാളത്തെ ചുമയും ഉണ്ടാകാമെന്നും അതിനാൽ യഥാസമയം ചികിത്സ തേടണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
0 comments: