2022, ജനുവരി 11, ചൊവ്വാഴ്ച

നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതി;അപേക്ഷാ സമർപ്പണം തുടരുന്നു

 കൊവിഡാനന്തരം നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് വഴി ആരംഭിച്ച പ്രവാസി ഭദ്രത- മൈക്രോ പദ്ധതിക്ക് മികച്ച പ്രതികരണം. ഒക്ടോബർ 26ന് ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ കെ.എസ്.എഫ്.ഇ വഴി 171 സംരംഭങ്ങൾക്കായി 7.96 കോടി രൂപ ഇതുവരെ വിതരണം ചെയ്തു.

രണ്ടു വർഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം തിരിച്ചെത്തിയ മലയാളികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപവരെ അനുവദിക്കുന്ന ഈ പദ്ധതിയിലേക്ക് അപേക്ഷാ സമർപ്പണം തുടരുകയാണ്. കെ.എസ്.എഫ്.ഇയുടെ 630 ശാഖകളിലൂടെ വായ്പ ലഭിക്കും.

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം വരെ മൂലധനസബ്സിഡിയും ആദ്യ നാല് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കുമെന്നതാണ് പദ്ധിതിയുടെ സവിശേഷത. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ ശാഖകളിലോ 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസിന് 0091 880 20 12345 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

0 comments: