2022, ജനുവരി 11, ചൊവ്വാഴ്ച

അഞ്ചില്‍ താഴെ കള്ളനോട്ട് പിടിച്ചാല്‍ ഇനി മുതല്‍ കേസില്ല

 അഞ്ചോ അതിലധികമോ കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്ന സംഭവങ്ങളില്‍ മാത്രമാകും ഇനി മുതൽ കേസ് രജിസ്റ്റർ ചെയ്യുക. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടിച്ചെടുക്കുന്നതെങ്കില്‍ ഇനി കേസ് എടുക്കില്ല. അഞ്ച് നോട്ടുകള്‍ ഒരുമിച്ച്‌ പിടികൂടുമ്പോൾ മാത്രം കേസ് എടുത്താല്‍ മതിയെന്ന ആര്‍ബിഐ നിര്‍ദ്ദേശത്തെതുടര്‍ന്നാണിത്. അഞ്ചില്‍ താഴെ നോട്ടുകള്‍ മാത്രമാണ് പിടികൂടുന്നതെങ്കില്‍ നോഡല്‍ ബാങ്കുകള്‍ക്ക് പൊലീസ് പ്രതിമാസ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി.

ഓരോ കള്ളനോട്ട് പിടിക്കുമ്പോഴും കേസെടുക്കുന്നതിനാൽ കേസുകളുടെ എണ്ണം വന്‍തോതില്‍ കൂടാൻ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ലോട്ടറി വില്‍പ്പനക്കാരും ചെറുകിട കച്ചവടക്കാരമാണ് പലപ്പോഴും ഒന്നോ രണ്ടോ കള്ളനോട്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ കൂടുതലായും വീണുപോകുന്നത്. ഇത്തരത്തില്‍ ഒരു കള്ളനോട്ട് മാത്രമായി കണ്ടെടുക്കുന്ന സാഹചര്യങ്ങളില്‍ അതിന്റെ ഉറവിടം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസും പറയുന്നു.


0 comments: