2022, ജനുവരി 25, ചൊവ്വാഴ്ച

കോളജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി


ഈ അധ്യയന വര്‍ഷത്തില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കോളജ് വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി.അപേക്ഷകള്‍ 31 വരെ സ്വീകരിക്കും.സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് സി എച്ച്‌ മുഹമ്മദ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപന്റ് അനുവദിക്കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളാണ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നത്. ജനസംഖ്യാനുപാതികമായാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.2021-22 അധ്യയന വര്‍ഷത്തേക്കുള്ള ആനുകൂല്യം ലഭിക്കുന്നതിന് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. .www.minoritywelfare.kerala.gov.in വഴി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471 2300524.


0 comments: