സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആകെ പ്രവേശനം നേടിയത് 3,85,253 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ സ്‌കൂളില്‍ 14,756 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളില്‍ 7,377 സീറ്റുകളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 24,695 സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
2020- 21ല്‍ 3,68,305 വിദ്യാര്‍ത്ഥികളായിരുന്നു പ്ലസ് വണ്‍ പ്രവേശനം നേടിയത്. ഈ വര്‍ഷം 16,948 വിദ്യാര്‍ത്ഥികള്‍ കൂടുതലായി പ്ലസ് വണ്‍ പ്രവേശനം നേടുകയുണ്ടായി. ഇത്തവണ ഒന്നേ കാല്‍ ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടിയപ്പോള്‍ ഇവര്‍ക്ക് ഉപരിപഠനത്തിന് സാഹചര്യമുണ്ടോ എന്ന സംശയം മുന്‍നിര്‍ത്തി നിയമസഭയില്‍ അടക്കം ചര്‍ച്ചയുണ്ടായിരുന്നു. ഉപരിപഠനത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്ന് അന്ന് സഭയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു
0 comments: