2022, ജനുവരി 4, ചൊവ്വാഴ്ച

(January 4) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും: സൗജന്യ വെബിനാർ

ശാസ്ത്രസാങ്കേതികവിദ്യയുടെ ഏറ്റവും വൈവിധ്യമേറിയ വഴിത്തിരിവാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും.പ്രാവീണ്യം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇനി താമസിക്കേണ്ട. അതിനുള്ള സുവർണ്ണ അവസരമൊരുക്കി മനോരമ ഹൊറൈസൺ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു.2022 ജനുവരി 6, വ്യാഴാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾതന്നെ സൗജന്യമായി രജിസ്റ്റർ ചെയ്യൂ. സിസ്കോ വെബ്ക്സ് വഴിനടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ ചെയ്യാൻ  https://bit.ly/3qBGsV9 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ 9567860911എന്ന നമ്പറിൽ വിളിക്കുമ്പോൾ ലഭിക്കുന്ന എസ്എംഎസ് മെസ്സേജിലെ ലിങ്കോ ഉപയോഗിക്കാം.

പോസ്റ്റ്‌ മട്രിക് സ്‌കോളർഷിപ്: അപേക്ഷ 15 വരെ

പോസ്റ്റ്‌ മട്രിക് സ്‌കോളർഷിപ് ഫോർ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മട്രിക്, സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കുള്ള അപേക്ഷ 15 വരെ ഓൺലൈനായി സ്വീകരിക്കും.അപേക്ഷാ സമർപ്പണം, കെവൈസി റജിസ്‌ട്രേഷൻ സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങങ്ങൾ www.dcescholarship.kerala.gov.in ൽ.

ഐഐഎം ക്യാറ്റ്: 9 പേർക്ക് 100 പെർസന്റൈൽ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കുള്ള (ഐഐഎം) പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ്) ഫലംപ്രസിദ്ധീകരിച്ചു. 9 പേർക്കു 100 പെർസന്റൈൽ സ്കോറുണ്ട്. ഇതിൽ മഹാരാഷ്ട്രയിൽ പരീക്ഷയെഴുതിയ 4 പേരും യുപിയിൽ പരീക്ഷയെഴുതിയ ഒരാളും ഉൾപ്പെടുന്നു.വിവരങ്ങൾക്ക് https://iimcat.ac.in/

പാഠപുസ്തകത്തിൽ അക്ഷരമാല: കടമ്പകൾ ഏറെ

പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പാക്കാൻ ഇനിയും കടമ്പകൾ ഏറെ. അടുത്ത അക്കാദമിക് വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയ സാഹചര്യത്തിൽ  അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തകം അടുത്ത വർഷം യാഥാർഥ്യമാകുമോ എന്നു സംശയമാണ്. സംസ്ഥാനത്തു പാഠ്യപദ്ധതി പരിഷ്കരണം തുടങ്ങുകയാണ്. പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുന്ന നടപടി 2 വർഷം നീളും. 2024ൽ പുതിയ പുസ്തകങ്ങൾ  വരും.അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നതിന് അതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ആശങ്ക.

എൻട്രൻസ് എഴുതി ഡിയുവിലെത്താം

ജെഎൻയു, പോണ്ടിച്ചേരി, ഹൈദരാബാദ് ഉൾപ്പെടെ 41 കേന്ദ്ര സർവകലാശാലകളിൽ ബിരുദപ്രവേശനത്തിനു പൊതു പരീക്ഷ വരുന്നു. ഡൽഹി സർവകലാശാലയ്ക്കു (ഡിയു) കീഴിലുള്ള കോളജുകളിലും പ്രവേശനപരീക്ഷ വഴിയാകും ബിരുദ പ്രവേശനം.. കേരളം, തമിഴ്നാട് ഉൾപ്പെടെ 12 കേന്ദ്ര സർവകലാശാലകളിലേക്കു നിലവിൽ പൊതു പ്രവേശനപരീക്ഷയുണ്ട് (സിയുസിഇടി). ഈ രീതിയാണു വ്യാപിപ്പിക്കുന്നത്. 

എംഫിൽ ഔട്ട്;  പകരം മാസ്റ്റേഴ്സ് വിത്ത് റിസർച്

പിജിക്കു ശേഷം ഇനി എംഫിൽ പഠിക്കാനാകില്ല. പകരം  2 വർഷത്തെ ഗവേഷണത്തോടൊപ്പമുള്ള  പിജി പ്രോഗ്രാമുകളും ((മാസ്റ്റേഴ്സ് വിത്ത് റിസർച്) പിഎച്ച്ഡിയും മാത്രം. പുതിയ ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള മാറ്റമാണിത്. കേരളത്തിൽ ഉൾപ്പെടെ ഇതിനുള്ള തീരുമാനമെടുത്തുകഴിഞ്ഞു. 

ഡിഗ്രി + ബിഎഡ് ഇക്കൊല്ലം

ബിരുദവും ബിഎഡും കൂടി ചേർന്നുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഡൽഹി, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഈ അധ്യയന വർഷം ആരംഭിക്കും. കേരളത്തിൽ തൽക്കാലമില്ലെങ്കിലും വരുംവർഷങ്ങളിൽ നമുക്കും ഒഴിഞ്ഞുനിൽക്കാനാകില്ല. രാജ്യത്ത് എല്ലായിടത്തും നിലവിലുള്ള 2 വർഷ ബിഎഡ് പ്രോഗ്രാം തൽക്കാലം തുടരും 

ചില സെ​മ​സ്റ്റ​ർ പരീക്ഷകൾ കോളജുകൾക്ക്​ കൈമാറും

സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ കീ​ഴി​ലെ ബി​രു​ദ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും മാ​റ്റം വരുന്നു. ചി​ല സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ന​ട​ത്തി​പ്പും മൂ​ല്യ​നി​ർ​ണ​യ​വും കോ​ള​ജു​ക​ൾക്ക് ​കൈ​മാ​റും. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ പ​രി​ഷ്​​ക​ര​ണ​ ക​മീ​ഷ​ൻ ഇ​തു​ സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ ഈ ​മാ​സം സ​ർ​ക്കാ​റി​ന്​ കൈമാറും .

വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറി; വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍, അഞ്ച്പേര്‍ പുറത്ത്

ബംഗളൂരു: ഹിജാബ് ധരിച്ചതെക്കിയ മുസ്ലിം വിദ്യാര്‍ത്ഥിനികളോട് അഴിച്ച് മാറ്റാന്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ചിക്കമംഗളൂരു ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് സംഭവം. തീവ്രഹിന്ദു സംഘടനകള്‍ കോളേജിലേക്ക് പ്രതിഷേധ റാലി നടത്തിയതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഈ നടപടി. പ്രിന്‍സിപ്പള്‍ നേരിട്ട് എത്തി അഞ്ച് വിദ്യാര്‍ത്ഥിനികളോട് ക്ലാസിന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുമായി (സി.ഡി.സി.) സഹകരിച്ചു നടത്തുന്ന പി.ജി.ഡിപ്ലോമ ഇന്‍ ഡെവലപ്പ്‌മെന്റല്‍ ന്യൂറോളജി (പി.ജി.ഡി.ഡി.എന്‍.), പി.ജി. ഡിപ്ലോമ ഇന്‍ അഡോളസെന്റ് പീഡിയാട്രിക്‌സ് (പി.ജി.ഡി.എ.പി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, എം.ഡി./ഡി.എന്‍.ബി./എം.എന്‍.എ.എം.എസ്./ഡി.സി.എച്ച്. എന്നിവയില്‍ കേരളസര്‍വകലാശാല അംഗീകൃത ബിരുദം, കോഴ്‌സ് കാലാവധി: ഒരു വര്‍ഷം, ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സ്ഫീസ്: 25,000/. www. keralauniversity.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷാഫോമും സി.എ.സി.ഇ.ഇ. ഡയറക്ടറുടെ പേരില്‍ എസ്.ബി.ഐ.യില്‍ നിന്നും എടുത്ത 500/- രൂപയുടെ ഡി.ഡി.യും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം സി.എ.സി.ഇ.ഇ. ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356), ആഗസ്റ്റ് 2021 പരീക്ഷകള്‍ 2022 ജനുവരി 17 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) ബിരുദ പരീക്ഷകൾ ജനുവരി 19 ന് ആരംഭിക്കും. വിശദിവിവരങ്ങൾ സർവ്വകലാശാല വെബസൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റെഗുലർ / പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജനുവരി 19 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ, വൈവാ വോസി പരീക്ഷകൾ

2021 ഡിസംബറിൽ നടന്ന നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻസ് – മേഴ്‌സി ചാൻസ്) ബിരുദ പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവാ വോസി പരീക്ഷകൾ ഫെബ്രുവരി 10 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾ ബന്ധപ്പെട്ട കോളേജ് ഓഫീസുകളിൽ ലഭിക്കും.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് – ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ്) – 2017-2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജനുവരി 16 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് 2021 ഓക്ടോബറിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സ്‌പെൽ – 2) എഡ്യുക്കേഷൻ ഫാക്കൽറ്റി – സി.എസ്.എസ്. – 2019 അഡ്മിഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 കാലിക്കറ്റ് സർവകലാശാല

എം.കോം. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ എം.കോമിന് ഓപ്പണ്‍, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. യോഗ്യരായവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം രക്ഷിതാവിനൊപ്പം 6-ന് രാവിലെ 11 മണിക്ക് മുമ്പായി പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407363.

എം. എ. സംസ്‌കൃതം സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗത്തില്‍ എം.എ. സംസ്‌കൃതത്തിന് ജനറല്‍, റിസര്‍വേഷന്‍ വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി 7-ന് രാവിലെ 10.30-ന് പഠനവിഭാഗത്തില്‍ ഹാജരാകണം. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവരേയും പരിഗണിക്കും. ഫോണ്‍ 9447536858

പരീക്ഷ

ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ 17-നും മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 18-നും തുടങ്ങും.

ജനുവരി 5-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിയ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 14-ന് നടക്കും.

പരീക്ഷാ ഫലം

എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020, നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 15.01.2022 വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ), മെയ് 2021 പരീക്ഷകൾ 11.01.2022 ന് ആരംഭിക്കും. മറ്റ് പി. ജി./ ബി. പി. എഡ്. പരീക്ഷകൾ 12.01.2022, 13.01.2022 തീയതികളിലായി ആരംഭിക്കും.





0 comments: