സംസ്ഥാനത്ത് ഒന്നുമുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ വീണ്ടും അടച്ചിടും
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും അടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ഒന്നുമുതല്‍ ഒമ്പതു ക്ലാസുകള്‍ വരെയാണ് അടച്ചിടുക.ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. 10,11,12 ക്ലാസുകള്‍ മാത്രമായിരിക്കും ക്ലാസുകള്‍ നടക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.
എസ്.എസ്.എൽ.സി, പ്ലസ് ടു: ഇനി എ പ്ലസ് എളുപ്പമല്ല
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന പാഠഭാഗങ്ങൾ (ഫോക്കസ് ഏരിയ)60 ശതമാനമാണെങ്കിലും എ പ്ലസ് നേടാൻ ഇത്തവണ പാഠപുസ്തകം പൂർണമായും പഠിക്കണം. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ 70 ശതമാനത്തിൽ പരിമിതപ്പെടുത്താനും 30 ശതമാനം പൂർണമായും മറ്റ് പാഠഭാഗങ്ങളിൽ നിന്നുമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെയാണിത്.ഫലത്തിൽ ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെണ്ടെങ്കിലും ഇത്തവണ മുഴുവൻ എ പ്ലസ് നേട്ടത്തിലെത്താൻ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചിരിക്കണമെന്ന് ചുരുക്കം.
നീറ്റ് യു.ജി ചോയ്‌സ് ഫില്ലിങ് 20 മുതല്‍
നീറ്റ് യു.ജി. അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ www.mcc.nic.in ല്‍ രജിസ്‌ട്രേഷന്‍ നടത്തി നിശ്ചിത തുക (രജിസ്‌ട്രേഷന്‍ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്) അടയ്ക്കണം. ശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. എ.എഫ്.എം.സി.പ്രവേശനത്തില്‍ താത്പര്യമുള്ളവരും ഈ ഘട്ടത്തിലാണ് എം.സി.സി. സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
ബാക്ക് ടു ലാബ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബാക്ക് ടു ലാബ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈനായി ജനുവരി 31നകം അപേക്ഷിക്കണം. സയന്‍സ്/എന്‍ജിനിയറിങ് വിഷയങ്ങളിലെ ഗവേഷണ ബിരുദമാണ് യോഗ്യത.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി രണ്ടു വര്‍ഷത്തേക്ക് മാസം 45,000 രൂപയും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക്: വെബ്‌സൈറ്റ്: www.kscste.kerala.gov.in.
ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് അപേക്ഷകള്‍ ക്ഷണിച്ചു; അവസാന തീയതി ജനുവരി 18
കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന 2022-ലെ ജോയന്റ് എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ www.jest.org.in വഴി ജനുവരി 18 വരെ നല്‍കാം. ജസ്റ്റ് സ്‌കോറിന്റെ കാലാവധി ഒരു വര്‍ഷം.സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ബോര്‍ഡ് (സര്‍ബ്) ജസ്റ്റ് ഒരു നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ആയി അംഗീകരിച്ചിട്ടുണ്ട്.
ഇഗ്നോയിൽ പിഎച് ഡി പ്രവേശനത്തിനുള്ള പരീക്ഷ രജിസ്ട്രേഷൻ ഇന്നുകൂടി
ഇഗ്നോയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി, എൻ റ്റി എ , പിഎച്ഡി പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കും. പ്രവേശന പരീക്ഷയ്ക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ignou.nta.ac.in എന്ന വെബ്‌സൈറ്റിലൂടെ ഇന്ന് അപേക്ഷിക്കാം.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം.കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
എംജി സർവകലാശാല
അപേക്ഷാതീയതി നീട്ടി
2021-22 അദ്ധ്യയനവർഷത്തിൽ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ ജനുവരി 31 വരെയും 1050 രൂപ പിഴയോടു കൂടി ഫെബ്രുവരി നാല് വരെയും 2100 രൂപ പിഴയോടു കൂടി ഫെബ്രുവരി എട്ട് വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാതീയതി
അഞ്ചാം സെമസ്റ്റർ ബി.ടെക്ക് (പഴയ സ്‌കീം – 1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2021 ജൂലൈ മാസത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് (ഐ.ഐ.ആർ.ബി.എസ്.) നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനിറി മാസ്റ്റർ ഓഫ് സയൻസ് (2020-2025 ബാച്ച് – സയൻസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂലൈ മാസത്തിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം. – സപ്ലിമെന്ററി (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
കെമിസ്ട്രി പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ കെമിസ്ട്രി പഠന വിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഗവേഷണ വിഷയത്തെ ആസ്പദമാക്കി 15 മിനിറ്റില്‍ കുറയാത്ത പ്രസന്റേഷനും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍ 0494 2407413
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ 20-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 24, 25 തീയതികളില്‍ നടക്കും.
ആറാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19-ന് നടക്കും.
ബി.എം.എം.സി., ബി.എ. മള്‍ട്ടിമീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 17, 18 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
പരീക്ഷ പുനഃക്രമീകരിച്ചു
17.01.2022 ന് നടത്താനിരുന്ന പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എസ് സി. സുവോളജി (മെയ് 2021) MSZOO02C06 – Biotechnology & Bioinformatics പരീക്ഷ 24.01.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
0 comments: