2022 ജനുവരി 22, ശനിയാഴ്‌ച

(January 22) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 


കീം റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

എൻജിനീയറിങ്, ആർക്കിടെക്ചർ, ബിഫാം പ്രവേശനവുമായി ബന്ധപ്പെട്ടു പ്രവേശനപരീക്ഷാ കമ്മിഷണർക്ക് ഫീസ്അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർക്കു തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനുള്ള നടപടി ആരംഭിച്ചു.www.cee.kerala.gov.inലെ കെഇഎഎം 2021 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിൽ സബ്മിറ്റ് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 25വൈകിട്ട് 4 വരെ ഓൺലൈനായി സമർപ്പിക്കണം.

ഐഐഐസി: അപേക്ഷ നാളെക്കൂടി

ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ (ഐഐഐസി) എംഇപി സിസ്റ്റംസ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ ബിടെക്. നാളെക്കൂടി അപേക്ഷ നൽകാം. www.iiic.ac.in. ഫോൺ: 8078980000

ഡിഫറന്റ് ആർട് സെന്റർ: അപേക്ഷ 31 വരെ

മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ഡിഫറന്റ് ആർട് സെന്ററിൽ പുതിയ ബാച്ചിലേക്കു 331 വരെ അപേക്ഷിക്കാം. www.different artcentre.com. ഫോൺ: 9447768535

"പരീക്ഷ പെ ചർച്ച"പരിപാടിയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി

പ്രധാൻ മന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളുമായി സംവദിക്കുന്ന പരീക്ഷ പെ ചർച്ചയുടെ അഞ്ചാം പതിപ്പിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 27 വരെ അപേക്ഷിക്കാൻ അവസരമുണ്ട്.ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിളുടെ സംശയനിവാരണവും അവരുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാകുയുമാണ് ഈ പരിപാടി കൊണ്ട് ഉദേശിക്കുന്നത്. ഡിസംബർ 28 മുതൽ https://innovateindia.mygov.in/ppc-2022/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ജനുവരി 27 വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്

പട്ടിക ജാതി വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഗ്രാഫിക്‌ ഡിസൈൻ കോഴ്സിന് ഇന്ന് കൂടെ അപേക്ഷിക്കാം

കോഴിക്കോട് എസ്‌സി ഓഫിസിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള ഗ്രാഫിക്‌സ് ഡിസൈനിങ്, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി സൗജന്യ കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും അപേക്ഷകന്റെ ഫോട്ടോയും ഉള്‍പ്പെടെ സെന്ററില്‍ ഇന്ന് (ജനുവരി 22) വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സീനിയര്‍ ഓഫീസര്‍ അറിയിച്ചു.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്. വിശദവിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

അധ്യാപക കോഴ്‌സ് സീറ്റൊഴിവ്

കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.പി.എസ്.സി അംഗീകൃത കോഴ്‌സില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ചിരിക്കണം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഫോണ്‍- 04734296496, 8547126028.

അക്കൗണ്ടിങ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്ബ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്ബ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (മൂന്ന് മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് (എട്ട് മാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: എസ്‌എസ്‌എല്‍സി/പ്ലസ്ടു/ഡിഗ്രി/പിജി. താല്‍പര്യമുള്ളവര്‍ തളിപ്പറമ്ബ മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 9072592458.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എം.ജി സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസ്സെബിലിറ്റി & ഇന്റലെക്ച്വൽ ഡിസ്സെബിലിറ്റി (ക്രെഡിറ്റ് & സെമസ്റ്റർ – 2020 അഡ്മിഷൻ – റെഗുലർ / സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ നാല് വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2017, 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി / 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ) / 2014 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) / 2016 അഡ്മിഷൻ – (ലാറ്ററൽ എൻട്രി – സപ്ലിമെന്ററി) / 2015 അഡ്മിഷൻ – (ലാറ്ററൽ എൻട്രി – ഫസ്റ്റ് മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 10 ന് മുൻപായി അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾ കോളേജുകളിൽ ലഭിക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2018, 2019 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 17 മുതൽ. പിഴയില്ലാതെ ഫെബ്രുവരി ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി മൂന്നിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 31 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി ഒന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി രണ്ടിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

കാലിക്കറ്റ് സർവകലാശാല

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2021-22 അധ്യയനവര്‍ഷത്തെ കോളേജ് വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗം 24-ന് ഉച്ചക്ക് 2.30-ന് ഓണ്‍ലൈനായി ചേരും. ഓരോ വിദ്യാര്‍ഥി സംഘടനയില്‍ നിന്ന് ഒരാള്‍ വീതം പങ്കെടുക്കണമെന്ന് വിദ്യാര്‍ഥി ക്ഷേമവിഭാഗം ഓഫീസ് അറിയിച്ചു. യോഗത്തിന്റെ ലിങ്ക് പ്രതിനിധികള്‍ക്ക് ലഭ്യമാക്കും.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ തീയതി മാറ്റി

27-ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. ബി.എസ് സി. പരീക്ഷകള്‍ 31-നാണ് തുടങ്ങുക. സമയം ഉച്ചക്ക് രണ്ട് മണി. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. ബി.എ., ബി.കോം., ബി.ബി.എ. പരീക്ഷകളുടെ ടൈം ടേബിള്‍ പിന്നീട് പ്രഖ്യാപിക്കും.

എം.എസ് സി. യോഗ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി നവംബര്‍ 2020 പരീക്ഷ ഫെബ്രുവരി മൂന്നിനും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷ ഫെബ്രുവരി രണ്ടിനും തുടങ്ങും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

കായിക മത്സരങ്ങൾ മാറ്റിവെച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല ഇൻറർ കോളേജിയറ്റ് കായിക മത്സരങ്ങൾ മാറ്റിവെച്ചു. പുതുക്കിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.

ടൈംടേബിൾ

15.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക്. (നവംബർ 2020) പരീക്ഷകളുടെയും, 02.03.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി. ടെക്. (ഒക്റ്റോബർ 2020) പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ഹിന്ദി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 02.02.2022 വരെ അപേക്ഷിക്കാം.


0 comments: