2022, ഫെബ്രുവരി 23, ബുധനാഴ്‌ച

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ അപേക്ഷക്ഷണിച്ചു

 ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിൽ അപേക്ഷക്ഷണിച്ചു.  65 ഒഴിവുണ്ട്‌. അസിസ്റ്റന്റ് കമാൻഡന്റ് -ജനറൽ ഡ്യൂട്ടി, കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സിപിഎൽ-എസ്‌എസ്‌എ), ടെക്‌നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്) എന്നിവയിലേക്കാണ് തെരഞ്ഞെടുപ്പ്‌.  ജനറൽ ഡ്യൂട്ടി/ സിപിഎൽ 50 , ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്)  15 എന്നിങ്ങനെയാണ്‌ ഒഴിവുകൾ.  

ജനറൽ ഡ്യൂട്ടി 

യോഗ്യത 

  • 60%  മാർക്കോടെ  സർവകലാശാല ബിരുദം. ഗണിതവും ഭൗതികശാസ്ത്രവും വിഷയമായി (10+2+3) സ്കീമിന്റെ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്സിൽ  മാത്തമാറ്റിക്‌സിലും  ഫിസിക്‌സിലും   55 ശതമാനം മാർക്ക്‌ വേണം. അല്ലെങ്കിൽ തത്തുല്യം. 
  • ഡിപ്ലോമയ്‌ക്ക്‌ശേഷം ബിരുദം പൂർത്തിയാക്കിയവർക്ക്‌   ഫിസിക്‌സിലും മാത്തമാറ്റിക്‌സും പഠിച്ച്‌  ഡിപ്ലോമക്ക്‌ 55ശതമാനം  മാർക്ക്‌വേണം. 

പ്രായം   

1998 ജൂലൈ ഒന്നിനും   2002 ജൂൺ 30നും ഇടയിൽ ജനിച്ചവരാകണം

കൊമേഴ്‌സ്യൽ പൈലറ്റ് 

യോഗ്യത 

  • പന്ത്രണ്ടാം ക്ലാസ്സോ തത്തുല്യമോ. ഫിസിക്‌സ്‌, മാത്തമാറ്റിക്‌സ്‌ വിഷയങ്ങളിൽ 55 ശതമാനം മാർക്ക് വേണം . 
  • ഡയറക്ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷൻ  അംഗീകരിച്ച അപേക്ഷ സമർപ്പിക്കുന്ന സമയത്തുള്ള കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് വേണം

ടെക്‌നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്)

 യോഗ്യത  

  • 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ബിരുദം നിഷ്‌കർഷിക്കുന്ന അനുബന്ധയോഗ്യതയും വേണം. 
പ്രായം   

1998  ജൂലൈ ഒന്നിനും 2004 ജൂൺ 30നും ഇടയിൽ  ജനിച്ചവരാകണം (ഇരുതീയതികളും ഉൾപ്പെടെ). 

joinindiancoastguard.cdac.in വഴി ഓൺലൈനായി 18മുതൽ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28.   വിദ്യാഭ്യാസയോഗ്യത, പ്രായം, അപേക്ഷിക്കേണ്ടത്‌ സംബന്ധിച്ച്‌ വിശദവിവരം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്‌.


0 comments: