ജനനി സുരക്ഷാ യോജനയിലൂടെ സ്ത്രീകൾക്ക് മൊത്തം 3400 രൂപ ധനസഹായമാണ് സർക്കാർ നൽകുന്നത്. അതായത്, ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് വിവിധ മാർഗങ്ങളിലൂടെ സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. ഗർഭിണികളായ അമ്മമാർക്കാണ് ഈ തുക ലഭിക്കുന്നത്.
ഗർഭിണികളുടെ ആരോഗ്യത്തിനായി നടപ്പിലാക്കിയ ക്ഷേമ പദ്ധതിയിലൂടെ 3400 രൂപയാണ് പ്രദാനം ചെയ്യുന്നത്. രാജ്യത്തെ ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ പേരാണ് ജനനി സുരക്ഷാ യോജന.ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഗർഭിണികൾക്കും താഴ്ന്ന വരുമാനമുള്ളവർക്കും ജനനി സുരക്ഷാ യോജനയിലൂടെ സർക്കാർ 1400 രൂപ ധനസഹായം നൽകുന്നു. പ്രസവ ഡെലിവറിക്കായി 300 രൂപയും നൽകുന്നുണ്ട്. ഡെലിവറിക്ക് ശേഷമുള്ള ആവശ്യങ്ങൾക്കായി 300 രൂപയും അനുവദിക്കും.
പ്രസവസമയത്ത് 1,000 രൂപ
ജനനി സുരക്ഷാ യോജനയുടെ ഭാഗമായി എല്ലാ ഗർഭിണികൾക്കും പ്രസവസമയത്ത് 1,000 രൂപ ധനസഹായം ലഭിക്കുന്നതാണ്. കൂടാതെ, ഡെലിവറി ഇൻസെന്റീവായി 200 രൂപ ആശാ സഹായവും നൽകുന്നു. പ്രസവാനന്തര സഹായത്തിന് നൽകുന്നതിന് 200 രൂപയും ലഭിക്കും. ഇങ്ങനെ മൊത്തം 400 രൂപയാണ് പദ്ധതിയുടെ കീഴിൽ ലഭിക്കുന്നത്.
ജനനി സുരക്ഷാ യോജന: ആവശ്യമായ രേഖകൾ
ആധാർ കാർഡ്, ബിപിഎൽ റേഷൻ കാർഡ് എന്നിവ ഈ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് അനിവാര്യമായ രേഖയാണ്. കൂടാതെ, നിങ്ങളുടെ മേൽ വിലാസത്തിന്റെ രേഖയും ജനനി സുരക്ഷാ കാർഡും സർക്കാർ ആശുപത്രി നൽകുന്ന ഡെലിവറി സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട് പാസ്‌ബുക്കും ഹാജരാക്കണണം.മൊബൈൽ നമ്പർ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയും പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹാജരാക്കേണ്ടതായുണ്ട്.
എങ്ങനെ ഫോം ഡൗൺലോഡ് ചെയ്യാം?
ജനനി സുരക്ഷാ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഫോം എടുക്കാവുന്നതാണ്. ഈ ഫോറത്തിൽ ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിക്കണം.
ജനനി സുരക്ഷാ യോജന: ആനുകൂല്യം ലഭ്യമാകുന്നതിനുള്ള നിബന്ധനകൾ
ഈ പദ്ധതിയുടെ ആനുകൂല്യം സർക്കാർ ആശുപത്രികളിലും അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും പ്രസവം നടക്കുന്നവർക്കാണ് ലഭിക്കുന്നത്. സർക്കാർ ആശുപത്രികളിലെ ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നിവരിൽ നിന്നും തുക ചെക്കായി കൈപ്പറ്റാം. അംഗീകൃത സ്വകാര്യ ആശുപത്രികളിൽ പ്രസവം നടക്കുന്നതെങ്കിൽ വരുമാന സർട്ടിഫിക്കറ്റും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർ ജാതി സർട്ടിഫിക്കറ്റുൾപ്പെടെയും ഹാജരാക്കണം. ബന്ധപ്പെട്ട സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ പദ്ധതി കോഡിനേറ്ററിൽ നിന്ന് ഇതിന്റെ തുക കൈപ്പറ്റാം.
0 comments: