സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ‘ഫസ്റ്റ്ബെല്‍ 2.0’ ഡിജിറ്റല്‍ ക്ലാസുകളുടെ സമയക്രമം പഴയതുപോലെയാക്കി. ഇന്ന് (തിങ്കള്‍) മുതല്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ ലഭ്യമാക്കും.പ്ലസ് വണ്ണിന് രാവിലെ 07.30 മുതല്‍ 09.00 മണിവരെ മൂന്നു ക്ലാസുകളായിരിക്കും കൈറ്റ് വിക്ടേഴ്സില്‍. ഇതിന്റെ പുനഃ സംപ്രേഷണം അടുത്ത ദിവസം 03.30 മുതല്‍ 05.00 മണി വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും.പൊതുപരീക്ഷ ഉള്ള പ്ലസ്‍ടു ക്ലാസുകള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഫെബ്രുവരി 21 ന് റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും പ്ലസ്‍ടു ക്ലാസുകാര്‍ക്ക് തയ്യാറാക്കും.
എല്ലാവരും നിര്‍ബന്ധപൂര്‍വം സ്‌കൂളില്‍ എത്തണമൊന്നുമില്ല : വി ശിവൻകുട്ടി
ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ഇന്ന് ആരംഭിച്ചതോടെ കൂടുതൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) . സംസ്ഥാനത്തെ സ്‌കൂളുകള്‍ 21ാം തീയതി മുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്നും എല്ലാവരും നിര്‍ബന്ധപൂര്‍വം സ്‌കൂളില്‍ എത്തണമെന്ന തിട്ടൂരമൊന്നും സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് സ്‌കൂളുകള്‍ തുറന്നപ്പോള്‍ നല്ല നിലയിലുള്ള പങ്കാളിത്തമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സമയബന്ധിതമായി ക്ലാസുകള്‍ പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും.
ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: 2022 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം
സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷിക്കാം.പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ് എന്നിവയാണ് കോഴ്‌സുകൾ. മാർച്ച് ഒന്നിന് ക്ലാസ് ആരംഭിക്കും. താൽപര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ 2022 ഫെബ്രുവരി 26 നകം അപേക്ഷിക്കണം.
സ്ത്രീകൾക്ക് ‘ബാക്ക്-ടു-വർക്ക്’ റെസിഡൻഷ്യൽ പരിശീലനം
സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ‘ഫുൾസ്റ്റാക്ക് ഡവലപ്‌മെന്റി’ൽ (MERN- Stack) ആണ് പരിശീലനം. താത്പര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അപേക്ഷിക്കേണ്ട അവസാന തീയതി: 2022 മാർച്ച് 02. +91 7356610110, +91 2700012/13, +91 471 2413013, +91 9400225962 എന്നീ നമ്പറുകളിൽ പത്തു മുതൽ 05:30 വരെ വിളിക്കാം.
കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നേളജിയിൽ മൂന്ന് മാസത്തെ കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. ഫാഷൻ ടെക്‌നോളജിയിലും, ടെക്‌സ്റ്റൈൽസ് ടെക്‌നോളജിയിലും, ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവർക്കും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാഷൻ ആൻഡ് ടെക്‌സ്റ്റൈൽസ് ഉള്ളവർക്കും കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോമും കോഴ്‌സ് ഗൈഡും www.iihtkannur.ac.in ൽ ലഭിക്കും.
നഴ്സുമാർക്ക് വിദേശ ജോലി ഉറപ്പാക്കാൻ പരിശീലനവുമായി വനിതാ വികസന കോർപ്പറേഷൻ
ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് പ്രാപ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ നഴ്സസ്(എ.എസ്.ഇ.പി – എൻ) എന്നു പേരിട്ടിരിക്കുന്ന പരിപാടിയിൽ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂട്ടർ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നൽകി വിദേശ തൊഴിൽ സാധ്യത ഉറപ്പാക്കും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സ്
അസാപ് നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ തൊഴില്‍ ഉറപ്പുവരുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്-9495999671 വെബ്‌സൈറ്റ്- https://asapkerala.gov.in/course/digital-marketing/
സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കോഴ്സ് കാലാവധി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു മുതല്‍ ഇംഗ്ലീഷ് പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും കോഴ്സില്‍ ചേരാം. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 നകം ലഭിക്കത്തക്ക വിധത്തില്‍ അപേക്ഷകള്‍ അയയ്ക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം- സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍.പി.ഒ. തിരുവനന്തപുരം. ഫോണ്‍: 0471-2325101, 2325102.
യു.ജി.സി നെറ്റ് കോച്ചിംഗ്
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495069307, 857605042, 8547233700
എംബിബിഎസ് ക്ലാസ് ഇന്നു മുതൽ; ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഉണ്ടാകില്ല
സംസ്ഥാനത്ത് എംബിബിഎസ് പുതിയ ബാച്ചിന്റെ ക്ലാസുകൾ ഇന്ന് ഓൺലൈനായി തുടങ്ങും. ഓൺലൈനായതിനാൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ പഠനത്തിന്റെ ആദ്യദിനം ചൊല്ലുന്ന ‘ഹിപ്പോക്രാറ്റിക് പ്രതിജ്ഞ’ ഇന്നു നടക്കാൻ ഇടയില്ല. ഇതുമാറ്റി പകരം ചരക മഹർഷിയുടെ പേരിലുള്ള പ്രതിജ്ഞ (മഹർഷി ചരക് ശപഥ്) ഉൾപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനിച്ചെങ്കിലും ഇതിന് അംഗീകാരമായിട്ടില്ല.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 ജനുവരി 31 , ഫെബ്രുവരി 2 എന്നീ തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2008 സ്‌കീം – സപ്ലിമെന്ററി, മേഴ്‌സിചാന്‍സ്) ഡിസംബര്‍ 2021 പരീക്ഷകള്‍ ഫെബ്രുവരി 16, 18 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനും സമയക്രമത്തിനും മാറ്റമില്ല.
കേരളസര്‍വകലാശാലയുടെ എസ്.ഡി.ഇ., ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.എസ്‌സി., ബി.എ., ബി.കോം. ഒന്ന് രണ്ട് സെമസ്റ്റര്‍ ഫെബ്രുവരി 2022 പരീക്ഷകള്‍ ഫെബ്രുവരി 22 മുതല്‍ ആരംഭിക്കുന്നതാണ് എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും ബി.എല്‍.ഐ. എസ്‌സി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാര്‍ച്ച് 8, 24 എന്നീ തീയതികളില്‍ എസ്.ഡി.ഇ. കാര്യവട്ടത്ത് വെച്ച് നടത്തുന്നതാണ്. മറ്റു ദിവസങ്ങളില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരള സര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 16, 18 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ജനുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി, ഡിസംബര്‍ 2021 പ്രായോഗിക പരീക്ഷകള്‍ 2022 ഫെബ്രുവരി 16, 18 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.)പരീക്ഷ ഫെബ്രുവരി 21 നും ആറാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) പരീക്ഷ ഫെബ്രുവരി 23 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
റഷ്യന്‍ കോഴ്‌സ് – സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വകലാശാല റഷ്യന്‍ വകുപ്പ് നടത്തുന്ന റഷ്യന്‍ സര്‍ട്ടിഫിക്കറ്റ്, റഷ്യന്‍ ഇന്റഗ്രേറ്റഡ് ഡിപ്ലോമ എന്നീ കോഴ്‌സുകളുടെ സ്‌പോട്ട് അഡ്മിഷന് ഫെബ്രുവരി 18 ന് രാവിലെ 9.30 മുതല്‍ 4.30 വരെ റഷ്യന്‍ പഠനവകുപ്പില്‍ വച്ച് നടത്തുന്നു. കോഴ്‌സുകളില്‍ ചേരാന്‍ താല്‍പ്പര്യമുളളവര്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു/പി.ഡി.സി. എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാല
ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയില്‍ മാറ്റം
ഫെബ്രുവരി 16, 17 തീയതികളില്‍ നടത്താനിരുന്നു 2020 പ്രവേശനം പ്രൈവറ്റ് വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്. യു.ജി) നവംബര്‍ 2020 പരീക്ഷകള്‍ മാറ്റി. 18 മുതലുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവെച്ച പരീക്ഷകള്‍ യഥാക്രമം 25, 26 തീയതികളില്‍ അതത് കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ നടക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 26-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളിനും സര്‍വകലാശാലാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2400288, 2407356, 7494
ഹാള്‍ടിക്കറ്റ്
ഫെബ്രുവരി 16-ന് തുടങ്ങുന്ന എസ്.ഡി.ഇ. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
കോവിഡ് പ്രത്യേക പരീക്ഷാ പട്ടിക
മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
സി.സി.എസ്.എസ്. – പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2004 മുതല്‍ 2008 വരെ പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് ഏപ്രില്‍ 5-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കണ്ണൂർ സർവകലാശാല
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 15.02.2022 മുതൽ 19.02.2022 വരെ സമർപ്പിക്കാം.
ഹാൾടിക്കറ്റ്
16.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി), നവംബർ 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
എംജി സർവകലാശാല
പരീക്ഷാ ഫലം
2020 നവംബറിൽ നടന്ന എം.എസ്.സി മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എഞ്ചിനീയറിംഗ് (സി എസ് എസ് ) രണ്ടാം സെമസ്റ്റർ റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
0 comments: