2022, ഫെബ്രുവരി 27, ഞായറാഴ്‌ച

ഇനി മാസ്ക് മറന്നേക്കാം: മൂക്കില്‍ ഒട്ടിച്ചു വയ്‌ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഐഐടി

 മൂക്കില്‍ ധരിക്കാവുന്ന ഏറ്റവും ചെറിയ എയര്‍ പ്യൂരിഫയര്‍ വികസിപ്പിച്ച്‌ ഡല്‍ഹി ഐഐടി.ഉപഭോക്താക്കളുടെ മൂക്കില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് 'നാസോ 95' എന്ന എയര്‍ പ്യൂരിഫയറിന് രൂപം നല്‍കിയിട്ടുള്ളത്.ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ നാനോക്ലീന്‍ ഗ്ലോബലാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ബാക്ടീരിയ, വൈറല്‍ അണുബാധ, പൂമ്പൊടി , വായു മലിനീകരണം എന്നിവയില്‍ നിന്നും 'നാസോ 95' രക്ഷ നല്‍കുമെന്ന് അധികൃതര്‍ പറയുന്നു. മൂക്കിന്റെ ഇരുഭാഗത്തും ഒട്ടിച്ചു വയ്ക്കാവുന്ന നേരിയ തുണിത്തരങ്ങളാണ് ഇതില്‍ ഫില്‍ട്ടറായി പ്രവര്‍ത്തിക്കുന്നത്.

മാസ്ക് ഉപയോഗിക്കുമ്പോഴുള്ള  അസ്വസ്ഥതകളില്‍ നിന്നും ഇത് രക്ഷ നല്‍കുമെന്നും മൂക്കിലൂടെ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും  സ്വയം ശുദ്ധീകരിക്കുന്ന തരത്തിലാണ് ഇവയുടെ നിര്‍മ്മാണം. മാസ്‌കുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയും സുരക്ഷയും ഇവയ്‌ക്കാണെന്ന് ലാബുകള്‍ പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. മൂക്കിന്റെ വലിപ്പമനുസരിച്ച്‌ പല അളവിലും ഇവ ലഭ്യമാണെന്നും നാനോക്ലീന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാമെന്നും അധികൃതര്‍ അറിയിച്ചു.

0 comments: