2022, ഫെബ്രുവരി 12, ശനിയാഴ്‌ച

കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതർക്ക് സ്‌മൈൽ കേരള വായ്പ

കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വർഗ്ഗ/ ന്യൂനപക്ഷ/ പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിൽ അപേക്ഷകൾ ക്ഷണിച്ചു. ആറ് ശതമാനം വാർഷിക പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. വായ്പ കൃത്യമായി അടക്കുന്ന ഗുണഭോക്താക്കൾക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് വായ്പ ലഭിക്കുക. അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം. വിശദവിവരങ്ങളും അപേക്ഷയും www.kswdc.org യിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-245485, 9496015015.

0 comments: