2022, ഫെബ്രുവരി 8, ചൊവ്വാഴ്ച

(FEBRUARY 8) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 28 മുതൽ സ്കൂളുകളും കോളജുകളും സാധാരണ നിലയിലേക്ക്

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിൽ തീരുമാനം.ഫെബ്രുവരി അവസാനത്തോടെ, സ്കൂളുകളും കോളജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കും. അതിനുവേണ്ട തയാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസുകള്‍ നടത്തും

പരീക്ഷയ്ക്ക് മുമ്പ് പാഠങ്ങൾ തീർക്കുന്നതിലാണ് ശ്രദ്ധയെന്ന് മന്ത്രി വി ശിവൻകുട്ടി

പരീക്ഷയ്ക്ക മുമ്പ് പാഠങ്ങൾ തീർക്കുന്നതിലാണ് ശ്രദ്ധയെന്നും ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ വെെകീട്ടു വരെയാക്കുന്നതിന് ആലോചനയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.  സ്വകാര്യ സ്കൂളുകളിൽ ക്ലാസുകൾ നടത്താത്തതിൽ വിമർശനമാണ് ഉണ്ടായത്. നിലവിൽ പരീക്ഷയ്ക്ക് മുമ്പ് പാഠങ്ങൾ തീർക്കുന്നതിലാണ് ശ്രദ്ധയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ വകുപ്പ്  14 ന് തുടങ്ങുന്ന ക്ലാസുകളുടെ  കാര്യത്തിൽ സമ​ഗ്രമായ മാനദണ്ധം തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു

2022-23 അധ്യയന വർഷത്തെ 5,6 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളിൽ നിന്നും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പിന് കീഴിലാണ് മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. പൂരിപ്പിച്ച അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിലോ സീനിയർ സൂപ്രണ്ട് , അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കട്ടേല , ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിലോ ഫെബ്രുവരി 15ന് മുൻപായി സമർപ്പിക്കണം.

പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി

ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന അപേക്ഷിക്കാം.സ്ഥാപന മേധാവികൾ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പ്രീമെട്രിക് ആനുകൂല്യത്തിനായുളള ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 നു മുമ്പ് അയയ്ക്കണം. മാർച്ച് ഒന്നിനു ശേഷം അപേക്ഷ സമർപ്പിക്കാനാവില്ല.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി ആന്റ് എം.എസ് ഓഫീസ്‌ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04692785525, 8078140525.

ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രവരി 28 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത.വിശദവിവരങ്ങൾക്ക്: 0471-2325101, 8281114464.https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

സൗജന്യമായി കെ-ഡിസ്ക് ബ്ലോക് ചെയിന്‍ കോഴ്സ് പഠിക്കാം; മികച്ച കരിയര്‍ സ്വന്തമാക്കാം

പുതിയ കാലഘട്ടത്തില്‍ ഏറെ പ്രധാന്യമുള്ള ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്‍റ്, ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യകളില്‍ വൈദഗ്ദ്ധ്യം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ക്ക് സുവര്‍ണാവസരമൊരുക്കി കേരള സ്റ്റേറ്റ് ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്).എന്‍ജിനീയറിങ് സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ ഫെബ്രുവരി  19 മുമ്പ് www.abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

കുസാറ്റ്: അപേക്ഷ ഇന്നു മുതൽ, അപേക്ഷാ ഫീസ് നിരക്കുകളിൽ മാറ്റം.

കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇന്നുമുതൽ മാർച്ച് 7 വരെ അപേക്ഷിക്കാം. സാധാരണഗതിയിൽ മറ്റെങ്ങും ലഭ്യമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത അഡ്മിഷൻ ടെസ്റ്റ് മേയ് 15,16,17 തീയതികളിലാണ് വിശദവിവരങ്ങൾക്ക്  admissions.cusat.ac.in...

സിബിഎസ്ഇ ടേം 1 പരീക്ഷാ ഫലം ഉടൻ

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ടേം-1 ക്ലാസ് 10, 12 ബോർഡ് പരീക്ഷകളുടെ ഫലം ഉടൻ പുറത്തിറക്കിയേക്കും. ഫലം പുറത്തിറക്കിയാൽ, വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കോർകാർഡുകൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിൽ പരിശോധിക്കാനാകും.

പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങിന് പ്രത്യേക അലോട്ട്മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ് ഡിഗ്രി കോഴ്സിന് 2021-22 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക അലോട്ട്‌മെന്റ് നടത്തുന്നു.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ www.lbscentre.kerala.gov.in വഴി പുതിയതായി കോളേജ് ഓപ്ഷനുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. 

ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പിന് 28 വരെ അപേക്ഷിക്കാം

2020-21 അധ്യയന വർഷം ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ് ടൂവും പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ   ക്ഷണിച്ചു. . .www.minoritywelfare.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

കുസാറ്റ്: ഓണ്‍ലൈന്‍ യു.ജി.സി നെറ്റ് കോച്ചിംഗ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സിഎസ്‌ഐആര്‍ യു.ജി.സി നെറ്റ് (കെമിക്കല്‍ സയന്‍സ് പേപ്പര്‍ ) പരീക്ഷയ്ക്ക് തയ്യാറെടുക്കുവര്‍ക്കായി പത്തു ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട്് പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുവര്‍ക്കായിരിക്കും മുന്‍ഗണന. ഫോണ്‍: 0484 2576756, 2862153.

പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ്

2021 ഡിസംബറിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ സേ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ, പരീക്ഷാർഥികൾ 2021 ഓഗസ്റ്റിൽ ആദ്യപരീക്ഷയെഴുതിയ സെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർഥികൾ ഈ സെന്ററുകളിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

നാലാം ഘട്ട അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച 2021-22 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ നാലാം ഘട്ട അലോട്ട്‌മെന്റ് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്ന് പ്രിന്റൗട്ടെടുത്ത മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 നകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ 25 വരെ അപേക്ഷിക്കാം. 

സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

ജോയിന്റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് കെമിക്കല്‍ സയന്‍സ് പേപ്പര്‍ പരിക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും അവസരം. ഫോണ്‍: 0484 2576756, 2862153

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള കോഴ്‌സിലേക്ക് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846033001, 8281114464, www. srccc.in.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പി.എസ്.സി കോച്ചിങ്

കേരളസര്‍വകലാശാല തമിഴ് ഡിപ്പാര്‍ട്ട്‌മെന്റും കേരള ഗവണ്‍മെന്റിന്റെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും സംയുക്തമായി, 250 വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി കോച്ചിങ് നല്‍കി വരുന്നു. ഈ സംരംഭത്തിന് ആദ്യഘട്ടമായി തിരുവനന്തപുരം കോളേജുകളില്‍ പഠിക്കുന്ന , കേരളത്തിലെ മധ്യ ജില്ലയായ ഇടുക്കിയിലെ മൂന്നാര്‍ ,പെട്ടിമുടി എന്നീ പ്രദേശങ്ങളിലെ ഭാഷാ ന്യൂനപക്ഷ തമിഴ് കുട്ടികളില്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്, പി.എസ്.സി,സിവില്‍ സര്‍വീസ് മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കാന്‍ ആവശ്യമായ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.

സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാല കോവിഡ് 19 കാരണം നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. ഡിസംബര്‍ 2020 പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങിയ അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണവകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2022 ഫെബ്രുവരി 10 ന് മുന്‍പ് അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്., 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി 2022 ഫെബ്രുവരി 9 മുതല്‍ 17 വരെയുളള പ്രവൃത്തി ദിനങ്ങളില്‍  ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷാ ഫലം

2021 നവംബറിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (ഓണേഴ്‌സ് – പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 22 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സ്വീകരിക്കും.

 കാലിക്കറ്റ് സർവകലാശാല

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2017 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 20-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രണ്ട്, മൂന്ന് വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും എം.എ. എക്കണോമിക്‌സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ക്ലാസ്സുകള്‍ 14-ന് തുടങ്ങും

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ 14-ന് തുടങ്ങും.

 കണ്ണൂർ സർവകലാശാല

മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഫെബ്രുവരി 18 ന്

കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാല കാമ്പസുകളിലും 2021-22 വർഷത്തേക്കുള്ള മാറ്റിവെച്ച വിദ്യാർത്ഥിയൂണിയൻ തെരഞ്ഞെടുപ്പ് 2022 ഫെബ്രുവരി 18 ന് (വെള്ളിയാഴ്ച) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതാണ് . 



0 comments: