നിങ്ങൾ വിജയകരമായി ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണോ? നിങ്ങളുടെ ഉപരിപഠനത്തിന് ധനസഹായം ആവശ്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് സർക്കാർ സഹായം നൽകും. എന്നാൽ കേരളത്തിൽ ബിരുദം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികൾക്കാണ് ഒരു ലക്ഷം രൂപയുടെ ധനസഹായത്തിന് അര്‍ഹതയുള്ളത്. പ്രതിഭ ധനസഹായ പദ്ധതിക്ക് കീഴിലാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ധനസഹായം നൽകുന്നത്. ഇത് മുഖ്യമന്ത്രിയുടെ പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ധനസഹായം. അര്‍ഹരായവര്‍ക്ക് ഈ വര്‍ഷം മുതലാണ് പഠനസഹായം നൽകുന്നത്. അതുകൊണ്ട് വരും വര്‍ഷങ്ങളിലും പദ്ധതിക്ക് കീഴിൽ ധനസഹായം ലഭിക്കും. ഇതിന് ഓൺലൈനായി തന്നെ അപേക്ഷിക്കാം.
അർഹത ആര്‍ക്കൊക്കെ?
ധനസഹായത്തിന് അര്‍ഹതയുള്ളത് സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദപഠനം പൂര്‍ത്തീകരിച്ചവര്‍ക്കാണ്. ഇത്തരം വിവിധ വിഷയങ്ങളിൽ പഠനം നടത്തിയവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. എന്നാൽ 2020-21 അധ്യായന വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് സഹായം ലഭിക്കുന്നത്. പദ്ധതിക്ക് കീഴിൽ ഈ ധനസഹായത്തിനായി മാര്‍ച്ച് അഞ്ച് വരെ അപേക്ഷ നൽകാം. ഇതിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്, ഏറ്റവും പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനായും അപേക്ഷ നൽകാം. എന്നാൽ ഓരോ സര്‍വകലാശാലയിലെയും വിവിധ വിഷയങ്ങളിൽ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്തികളുടെ എണ്ണത്തിന് ആനുപാതികമായി ആയിരിക്കും സ്കോളര്‍ഷിപ്പുകളുടെ എണ്ണം എന്നാണ് സൂചന.
മാനദണ്ഡങ്ങൾ അറിയാം
സ്കോളര്‍ഷിപ്പിന് കേരളത്തിലെ 14 സര്‍വകലാശാലകൾക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ ബിരുദ വിദ്യാര്‍ത്ഥികൾക്കാണ് അര്‍ഹത. ഇതിൽ 2020-21 വര്‍ഷം റെഗുലര്‍ ഡിഗ്രിയോ, തതുല്യ പഠനമോ പൂര്‍ത്തിയാക്കിയിരിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് സഹായം ലഭിക്കും. എന്നാൽ കുറഞ്ഞത് 75 ശതമാനം മാര്‍ക്കെങ്കിലും ബിരുദത്തിന് നേടിയിരിക്കണം എന്നതാണ് ഇതിന്റെ പ്രധാന നിബന്ധന. ഇത്തരത്തിൽ അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ധനസഹായം ലഭിക്കുക. ഇതിൽ നിന്നും മെറിറ്റിൻെറ അടിസ്ഥാനത്തിൽ തന്നെയാണ് അര്‍ഹരായവരെ കണ്ടെത്തുക. എന്നാൽ അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
സ്‌കോളർഷിപ്പ് പ്രതിഭാധനരായ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമാണ് നൽകുന്നത്. ഇതിന് സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ, വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാൽ അപേക്ഷകർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നരായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്‌കോളർഷിപ്പ് വിതരണ ഓൺലൈൻ പോർട്ടൽ ആയ https://dcescholarship.kerala.gov.in മുഖേന മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഇ-മെയിൽ ഐ.ഡി: cmscholarshipdce@gmail.com.
0 comments: