ഹൈസ്പീഡ് നെറ്റ് വർക്ക് ഉണ്ടായിട്ടും ഫോണില്‍ നെറ്റ് കിട്ടാന്‍ പ്രയാസമുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ ചില കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം ലളിതവും എളുപ്പത്തില്‍ സാധിക്കുന്നതുമായ കാര്യങ്ങളാണ് ഇത്.താത്കാലികമായി ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഇത്തരം പൊടിക്കൈകള്‍ സഹായകമാകും.
ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്യാം
ഫോണ്‍ സ്വിച്ച് ഒഫ് ചെയ്ത ശേഷം ഓണാക്കുകയോ അല്ലെങ്കില്‍ വീണ്ടും റീ സ്റ്റാര്‍ട്ട് ചെയ്യുകയോ ചെയ്യാം. ഇത് സാധാരണയായി പിന്‍തുടരുന്ന രീതിയാണിത്. നിലവിലെ നെറ്റ് വർക്കിൽ നിന്നും പുറത്ത് കടന്ന ശേഷം വൈഫൈ വീണ്ടും ആഡ് ചെയ്യുക.
വൈ-ഫൈ റൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യാം
10-15 മിനിട്ട് വരെയും റൂട്ടര്‍ ഓഫ് ചെയ്ത് വെക്കാം. ഇതിന് ശേഷം വീണ്ടും ഒാണാക്കാം. ഫലപ്രദമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. ഫോണിന് അടുത്തായി റൂട്ടര്‍ വെക്കാന്‍ കൂടി ശ്രദ്ധിക്കണം. റൂട്ടറും ഫോണും തമ്മിലുള്ള അകലം കൂടിയാല്‍ പിന്നെയും നെറ്റ് വർക്ക് പ്രശ്നം കൂടുകയേ ഉള്ളു.
ഫോണ്‍ കവര്‍ ഒന്ന് ശ്രദ്ധിക്കാം
നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിന്റെ കട്ടിയുള്ള കെയ്‌സ് കൂടി നീക്കം ചെയ്യുക ഇതും ചിലപ്പോള്‍ വൈഫൈ സിഗ്നലിനെ തടസ്സപ്പെടുത്തിയേക്കാം. അത് നീക്കം ചെയ്‌ത് ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കാം. ഫോണ്‍ താഴെ പോവാതിരിക്കാനും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനും വളരെ അധികം ശ്രദ്ധിക്കണം.
0 comments: