സൈനിക സ്‌കൂൾ പ്രവേശനം: മെഡിക്കൽ പരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ സൈനിക സ്‌കൂൾ പ്രവേശനത്തിനായി ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ പ്രവേശന പരീക്ഷ-2022 ഫലത്തെ അടിസ്ഥാനമാക്കി മെഡിക്കൽ പരീക്ഷയ്ക്കുള്ള പ്രാരംഭ കോൾ ലിസ്റ്റ് സ്‌കൂൾ വെബ്‌സൈറ്റിൽ www.sainikschooltvm.nic.in പ്രസിദ്ധീകരിച്ചു. ഓരോ ഒഴിവിലേക്കും 1:3 എന്ന അനുപാതത്തിൽ, വിവിധ കാറ്റഗറികൾ തിരിച്ച് തയാറാക്കിയതാണു മെഡിക്കൽ പരീക്ഷയ്ക്ക് വിധേയരാകേണ്ട ഉദ്യോഗാർത്ഥികളുടെ കോൾ ലിസ്റ്റ്.
100 ശതമാനം പ്ലേസ്മെന്‍റുമായി ഐഐഎം കല്‍ക്കത്ത; ശരാശരി ശമ്പള പാക്കേജ് 34 ലക്ഷം രൂപ
കല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) തങ്ങളുടെ 57-ാമത് ബാച്ചിന് 100 ശതമാനം പ്ലേസ്മെന്‍റ് ഉറപ്പാക്കി. ഐഐഎം കല്‍ക്കത്തയില്‍ നിന്ന് ഈ വര്‍ഷം പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ശരാശരി ശമ്പള വാഗ്ദാനം പ്രതിവര്‍ഷം 34.2 ലക്ഷം രൂപയാണ്.കഴിഞ്ഞയാഴ്ച വെര്‍ച്വലായി നടന്ന അവസാനഘട്ട പ്ലേസ്മെന്‍റ് പ്രക്രിയയില്‍ 190 സ്ഥാപനങ്ങള്‍ പങ്കെടുത്തതായി ഐഐഎം കോല്‍ക്കത്ത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ പങ്കെടുത്ത 465 വിദ്യാര്‍ഥികള്‍ക്ക് 631 ഓഫറുകളാണ് ലഭിച്ചത്. ഇതിലെ മീഡിയന്‍ ശമ്പള പാക്കേജ് പ്രതിവര്‍ഷം 31 ലക്ഷം രൂപയാണ്.
ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണാവസരം
ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണാവസരം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. സർവകലാശാലാ പദവിയുണ്ട്. 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.വിവരങ്ങൾക്ക് :https://www.jncasr.ac.in/
ജെഎൻയു എംബിഎ പ്രവേശനം; മാർച്ച് 10 വരെ അപേക്ഷിക്കാം
ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (JNU) അടൽ ബിഹാർ വാജ്‌പേയി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിലെ മാസ്റ്റേഴ്‌സ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ പ്രോഗ്രാമിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10 വരെ നീട്ടിയിട്ടുണ്ട്. അപേക്ഷാ തീയതി ഫെബ്രുവരി 28 ആയിരുന്നു, എന്നാൽ പിന്നീട് നീട്ടി. അപേക്ഷകർക്ക് ഔദ്യോഗിക വെബ്സൈറ്റ്, അതായത് jnuee.nic.ac.in സന്ദർശിച്ച് സ്വയം രജിസ്റ്റർ ചെയ്യാം
സിപെറ്റ് പ്രവേശന പരീക്ഷ ജൂൺ 19ന്; ഓൺലൈൻ അപേക്ഷ ജൂൺ അഞ്ചിനകം
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സിപെറ്റ്) വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ, പി.ജി ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള ദേശീയതല പ്രവേശനപരീക്ഷ ജൂൺ 19ന്.അപേക്ഷ ഓൺലൈനായി www.cipet.gov.inൽ ഇപ്പോൾ സമർപ്പിക്കാം. അപേക്ഷാഫീസ് 500.എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 250 രൂപ.
വലിയതുറ ഫിഷറീസ് സ്‌കൂൾ അഡ്മിഷൻ
മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വലിയതുറ ഫിഷറീസ് സ്‌കൂളിൽ എട്ട്, ഒമ്പത്, 10 ക്ലാസുകളിലേക്കുള്ള 2022 – 23 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. അപേക്ഷാ ഫോം സ്‌കൂൾ ഓഫിസിൽ ലഭിക്കും. പഠനോപകരണങ്ങൾ, താമസം, ഭക്ഷണം, പഠനയാത്രകൾ തുടങ്ങിയവ സൗജന്യമാണ്. ആൺകുട്ടികൾക്കു ഹോസ്റ്റൽ സൗകര്യം ലഭിക്കും. ഫോൺ : 9447893589.
കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സര്‍വീസ്, സിവില്‍ സര്‍വീസ്, UGC/ NET/ JRF, GATE/ MAT വിഭാഗങ്ങളുടെ കരട് ഗുണഭോക്തൃ പട്ടികകള്‍ www.bcdd.kerala.gov.in , www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.
കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം
മരണപ്പെട്ട കോവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എം.ബി.ബി.എസ് പ്രവേശനം.അഖിലേന്ത്യാ തലത്തില്‍ സംവരണം ചെയ്തിട്ടുള്ള അഞ്ച് എം.ബി.ബി.എസ് സീറ്റുകളിലേക്കാണ് പ്രവേശനത്തിന് യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്.പ്രവേശനത്തിന് അര്‍ഹതയുള്ള കേരളത്തിലെ വിദ്യാര്‍ഥികള്‍, കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള രീതിയില്‍ (ആവശ്യമായ രേഖകളോടുകൂടി) സംസ്ഥാനത്തെ ഡി.എച്ച്.എസ് / ഡി.എം.ഇ ഓഫീസില്‍ 10 നകം അപേക്ഷ നല്‍കണം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
ടൈംടേബിള്‍
കേരളസര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2021 (2008 സ്‌കീം, 2013 സ്‌കീം) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ .
കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ആര്‍.സി.ബി.എസ് ബി.ബി.എ ലോജിസ്റ്റിക്‌സ് (റെഗുലര്‍ 2020 അഡ്മിഷന്‍) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല ബി.ടെക് ആറാം സെമസ്റ്റര്‍ (2013 സ്‌കീം) സപ്ലിമെന്ററി ഫെബ്രുവരി 2021, മൂന്നാം സെമസ്റ്റര്‍ (2018 സ്‌കീം) റെഗുലര്‍ ഏപ്രില്‍ 2021 – യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാര്യവട്ടം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരള സര്‍വ്വകലാശാല ക്യാമ്പസിലെ റീവാലുവേഷന്‍ സെക്ഷനില്‍ (C.sP VII) 2022 മാര്‍ച്ച് 8 മുതല്‍ 11 വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹാജരാകേണ്ടതാണ്.
പരീക്ഷ ഫീസ്
കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ 2022 മാര്‍ച്ച് 9 വരെയും 150 രൂപ പിഴയോടുകൂടി മാര്‍ച്ച് 14 വരെയും 400 രൂപ പിഴയോടുകൂടി മാര്‍ച്ച് 16 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.
യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ്
കേരള സര്‍വകലാശാല ഗവേഷക യൂണിയനും ഐ.ക്യു.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് ജനറല്‍ പേപ്പര്‍ കോച്ചിംഗ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. പ്രതിമാസം 8 ക്ലാസുകള്‍ വീതമുള്ള മൂന്നുമാസത്തെ കോച്ചിംഗ് ആണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പ്രതിമാസം 150 രൂപ ഫീസില്‍ കേരള യൂണിവേഴ്‌സിറ്റിയിലെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തിയതി 2022 മാര്‍ച്ച് 11. ക്ലാസുകള്‍ 2022 മാര്‍ച്ച് 12 (ശനിയാഴ്ച) മുതല്‍ ആരംഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും പങ്കെടുക്കാവുന്നതാണ്.ഫീസ്: മാസം 150 രൂപ. വിശദവിവരങ്ങള്‍ക്ക് : 8156912014, 7012794656
എംജി സർവകലാശാല
എം.ജി: സി എ റ്റി രജിസ്ട്രേഷൻ ഏപ്രിൽ 7 വരെ
മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസിലെ വിവിധ പഠന വകുപ്പുകളിലും ഇൻറർ സ്കൂൾ സെൻററിലും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻറ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകൾ എന്നിവയിലേയ്ക്ക് പൊതു പ്രവേശന പരീക്ഷക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായുള്ള അപേക്ഷ www. cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ഏപ്രിൽ ഏഴ് വരെ സമർപ്പിക്കാം.
പുതുക്കിയ പരീക്ഷാ തീയതി
മാർച്ച് 14 ന് ആരംഭിക്കുന്ന സ്‌കൂൾ ഓഫ് പോഡഗോഗിക്കൽ സയൻസസിൻ്റെ രണ്ടാം സെമസ്റ്റർ എക്‌സ്‌റ്റേണൽ എം.എഡ്. (സി.എസ്.എസ്.) (2020-2022 ബാച്ച് – റഗുലർ, 2019-21 ബാച്ച് – സപ്ലിമെന്ററി) പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. പുതുക്കിയ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
നാലാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മാർച്ച് 30 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് 14 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 15 നും 1050 രൂപ പിഴയോടു കൂടി മാർച്ച് 16 നും അപേക്ഷിക്കാം. വിശദമായി ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എസ്.സി. എം.എൽ.റ്റി (2008 ന് മുൻപുള്ള അഡ്മിഷൻ – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പൂനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 17 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ. (മോഡൽ I, II, III 2020 അഡ്മിഷൻ – റെഗുലർ, 2017-2019 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2019-2020 – ബിഹേവിയറൽ സയൻസ് ഫാക്കൽറ്റി- സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി എസ് സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ./ ബി.സി.എ. / ബി.ബി.എം. / ബി.എഫ്.ടി. / ബി.എസ്.ഡബ്ല്യു. / ബി.ടി.ടി.എം. (2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ് / ബെറ്റെർമെന്റ്, 2020 അഡ്മിഷൻ – റെഗുലർ) / ബി.എഫ്.എം. / ബി.എസ്.എം. (2020 അഡ്മിഷൻ – റെഗുലർ) – സി.ബി.സി.എസ്. മോഡൽ III (ന്യു ജനറേഷൻ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
ജേണലിസം പി.എച്ച്.ഡി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ജേണലിസം പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള ഇന്റര്‍വ്യു 16-ന് കാലത്ത് 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 8 മുതല്‍ 14 വരെ കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍, ജെമ്മോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ്, ജ്യോഗ്രഫി, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല
ഇന്റേണൽ മാർക്ക്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 09.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം.
അഫീലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 11.03.2022 വരെ ഓൺലൈനായി സമർപ്പിക്കാം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. മലയാളം, എം. എസ് സി. കംപ്യൂട്ടർ സയൻസ് (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 18.03.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), ഒക്റ്റോബർ 2021 പരീക്ഷകൾക്ക് 15.03.2022 മുതൽ 17.03.2022 വരെ പിഴയില്ലാതെയും 19.03.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 23.03.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.
0 comments: