2022, മാർച്ച് 7, തിങ്കളാഴ്‌ച

POST OFFICE : ഏപ്രില്‍ 1 മുതല്‍ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം

                                         


 

പോസ്റ്റ് ഓഫീസിൽ ഏപ്രില്‍ 1 മുതല്‍ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം. ഈ അടുത്തിടെയാണ് പിപിഎഫിന്റെ നിയമങ്ങളില്‍ മാറ്റം വരുത്തിയത്.

ഇപ്രകാരം രാജ്യത്തെ ജനപ്രിയ നിക്ഷേപ പദ്ധതികള്‍ പ്രദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ സേവിങ് സ്‌കീമുകളിലും ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ പോസ്‌റ്റോഫീസില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ചുള്ള നിയമത്തിലാണ് തപാല്‍ വകുപ്പ് മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്.

പോസ്റ്റ് ഓഫീസ് പ്രതിമാസ നിക്ഷേപ പദ്ധതികളായ എംഐഎസ്, എസ്‌സിഎസ്‌എസ്, ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി) എന്നിവയില്‍ നിന്ന് ആരെങ്കിലും പലിശ തുക പണമായി എടുക്കുകയാണെങ്കില്‍, 2022 ഏപ്രില്‍ 1 മുതല്‍ ഇത് കഴിയില്ല.

ഏപ്രില്‍ 1 മുതല്‍ MIS, SCSS അല്ലെങ്കില്‍ TD അക്കൗണ്ടുകള്‍ വഴി സര്‍ക്കാരിന് ലഭിക്കുന്ന പലിശ നിക്ഷേപകരുടെ സേവിങ്സ് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയയ്ക്കുമെന്നാണ് ഇതിലെ ഏറ്റവും പുതിയ വാര്‍ത്ത. കൂടാതെ പലിശ തുക മാസത്തിലോ ത്രൈമാസത്തിലോ വാര്‍ഷികത്തിലോ ആണ് ലഭിക്കുന്നതെങ്കിലും ഈ നിയമം ബാധകമായിരിക്കും.

മാത്രമല്ല ഒരു നിക്ഷേപകന്‍ തന്റെ സേവിങ്സ് പദ്ധതിയെ ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കില്‍, ഏപ്രിൽ 1 മുതല്‍ അയാൾക്ക് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.  ഇത്തരത്തിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കണമെങ്കില്‍ 2022 മാര്‍ച്ച്‌ 31ന് മുന്‍പ് പോസ്റ്റ് ഓഫീസ് സ്‌കീമിനെ സേവിങ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

ഇത്തരത്തിൽ മാര്‍ച്ച്‌ 31നകം രണ്ട് അക്കൗണ്ടുകളും ലിങ്ക് ചെയ്തില്ലെങ്കില്‍ ഏപ്രില്‍ ഒന്നിന് ശേഷം ലഭിക്കുന്ന പലിശ തപാല്‍ ഓഫീസിലെ വിവിധ ഓഫീസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഇങ്ങനെ പലിശ തുക വിവിധ ഓഫീസ് അക്കൗണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞാല്‍, അത് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് അല്ലെങ്കില്‍ ചെക്ക് വഴി മാത്രമേ നല്‍കൂ.

5 വര്‍ഷത്തെ പ്രതിമാസ വരുമാന സ്കീമില്‍ (എംഐഎസ്), പലിശ പണം പ്രതിമാസ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. അതേസമയം 5 വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീമിന് (എസ്‌സിഎസ്‌എസ്) പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. അതേ സമയം, TD അക്കൗണ്ടിന്റെ പലിശ വാര്‍ഷികാടിസ്ഥാനത്തില്‍ നല്‍കും.

സാധാരണക്കാര്‍ക്കും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും വിശ്വസ്തതയോടെയും സുതാര്യതയോടെയും നിക്ഷേപം നടത്താനും സമ്ബാദ്യം ഉറപ്പാക്കാനുമുള്ള സേവനങ്ങളാണ് പോസ്റ്റ് ഓഫീസ് മുഖേന നൽകുന്നത്. കൂടാതെ കൂടുതല്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ സമ്ബാദ്യം ഉറപ്പുവരുത്താമെന്നതും ഇന്ത്യന്‍ തപാല്‍ വകുപ്പ് നല്‍കുന്ന സേവനത്തിന്റെ സവിശേഷതയാണ്.

0 comments: