സെന്‍ട്രല്‍ റെയില്‍വേ, ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ് (Junior Technical Associate) തസ്തികകളിലേക്ക് (Central Railway) അപേക്ഷകൾ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് cr.indianrailways.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.
നിലവിൽ ഈ റിക്രൂട്ട്‌മെന്‍റ് ഡ്രൈവിന് കീഴില്‍ 20 ഒഴിവുകളാണ് ഉള്ളത്. ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കാനുളള അവസാന തിയതി മാര്‍ച്ച് 14 ആണ്.
ഇതിലേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ട യോഗ്യതകള്‍, പ്രധാനപ്പെട്ട തീയതികള്‍, ഒഴിവുകളുടെ എണ്ണം, പ്രായപരിധി, ശമ്ബളം, മറ്റ് വിശദാംശങ്ങള്‍ എന്നിവ നമുക്ക് പരിശോധിക്കാം.
ഓര്‍മ്മിക്കേണ്ട പ്രധാന കാര്യങ്ങള്‍
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 14, 2022
ഔദ്യോഗിക വെബ്സൈറ്റ്: cr.indianrailways.gov.in.
അപേക്ഷാ രീതി: ഓഫ്‌ലൈന്‍
തസ്തികകളുടെ പേര്: ജൂനിയര്‍ ടെക്നിക്കല്‍ അസോസിയേറ്റ്
ആകെ ഒഴിവ്: 20
ഓരോ റിസര്‍വ് വിഭാഗത്തിനും സംവരണം ചെയ്ത ഒഴിവുകള്‍
ജനറല്‍: 08
എസ്‌സി: 03
എസ്ടി: 02
ഒബിസി: 05
EWS: 02
അപേക്ഷിക്കാന്‍ വേണ്ട യോഗ്യത
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിഇ/ ഡിപ്ലോമ/ ബിഎസ്‌സി ബിരുദം നേടിയിരിക്കണം.
Central Railway Recruitment 2022: പ്രായപരിധി
ജനറല്‍വിഭാഗങ്ങളുടെ പ്രായപരിധി 18-നും 33-നും ഇടയിലും ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 18-36 വയസ്സിനും ഇടയിലാണ്. 18-നും 38-നും ഇടയില്‍ പ്രായമുള്ള എസ്‌സി/എസ്‌ടി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാംഅപേക്ഷിക്കാം.
കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ എഴുത്തുപരീക്ഷയും തുടര്‍ന്ന് അഭിമുഖത്തിനും ഹാജരാകണം.
Central Railway Recruitment 2022: അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് ഫീസ്. SC/ ST/ OBC/ സ്ത്രീകള്‍/ ന്യൂനപക്ഷങ്ങള്‍/ EWS ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് നല്‍കേണ്ടത്.
അപേക്ഷ ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷകര്‍ക്ക് അപേക്ഷ നല്‍കാം. Deputy Chief Personnel Officer (Construction) Office of the Chief Administrative Officer (Construction), New Administrative Building, 6th Floor Opposite Anjuman Islam School, D.N. Road, Central Railway, Mumbai CSTM, Maharashtra 400001. എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
0 comments: