2022, മാർച്ച് 7, തിങ്കളാഴ്‌ച

ഗവൺമെന്റ് പുതിയ വിദ്യാഭ്യാസ വായ്പാ പദ്ധതി ആരംഭിച്ചു; വിദ്യാർത്ഥികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ‘കൊളാറ്ററൽ ഫ്രീ ലോൺ’

 

വിദ്യാഭ്യാസ ലോൺ എല്ലാവർക്കും  ഒരു പോലെ അല്ല, ചിലർക്ക് അത് പഠിക്കാൻ സൗകര്യം ഒരുക്കുമെങ്കിലും കൃത്യമായി പഠിച്ചിറങ്ങി ജോലി കിട്ടാത്ത നിലാരംബരായ വിദ്യാർത്ഥികൾക്ക് അത് പലപ്പോഴും അത് തലവേദന തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സർക്കാർ വിദ്യാഭ്യാസ ലോൺ പദ്ധതി ആരംഭിച്ചത്.ജാർഖണ്ഡ് സർക്കാർ വ്യാഴാഴ്ച ബജറ്റിൽ 'ഗുരുജി ക്രെഡിറ്റ് കാർഡ്' പദ്ധതി അവതരിപ്പിച്ചു. 

എന്താണ് 'ഗുരുജി ക്രെഡിറ്റ് കാർഡ്' സ്കീം?

ധനകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അജോയ് കുമാർ സിംഗ്, ബജറ്റിന് ശേഷമുള്ള ഒരു ബ്രീഫിംഗിൽ പറയുന്നത് ഇപ്രകാരമാണ്: "ബാങ്കുകൾക്ക് വിദ്യാഭ്യാസ വായ്പകൾക്ക് ഈടുള്ള സെക്യൂരിറ്റി ആവശ്യമാണ്. എന്നിരുന്നാലും, നിരാലംബരായ വിദ്യാർത്ഥികൾക്ക് അത് വാഗ്ദാനം ചെയ്യാൻ പലപ്പോഴും കഴിയില്ല.""ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് ഉപരിപഠനത്തിനുള്ള അവസരം നഷ്‌ടപ്പെടുന്നു. ഗുരുജി ക്രെഡിറ്റ് കാർഡിന് കീഴിലുള്ള അത്തരം വായ്പകൾക്ക് സംസ്ഥാന സർക്കാർ ഗ്യാരണ്ടി ആയിരിക്കും," അദ്ദേഹം പറഞ്ഞു.

ബിരുദധാരികളായ വിദ്യാർത്ഥികളെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ സഹായിക്കുന്നതിനായി മുഖ്യമന്ത്രി സാരഥി പദ്ധതിയും  ഈ ബജറ്റിൽ  ചർച്ച ചെയ്തിട്ടുണ്ട്. കൂടാതെ, ബജറ്റ് അനുസരിച്ച്, മരംഗ് ഗോംകെ ജയ്പാൽ സിംഗ് മുണ്ട ട്രാൻസ്-നാഷണൽ സ്കോളർഷിപ്പ് പദ്ധതി പട്ടികജാതി, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വിപുലീകരിക്കും.


0 comments: