2022, മാർച്ച് 6, ഞായറാഴ്‌ച

സിബിഎസ്ഇ: ഒന്നാം ക്ലാസ് പ്രവേശനം, 6 വയസ്സ് നിബന്ധനയില്ല

                                           


ന്യൂഡൽഹി: സിബിഎസ്ഇ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സു തികയണമെന്ന പൊതുനിർദേശം നൽകിയിട്ടില്ലെന്ന്  അറിയിച്ചു. കൂടാതെ സംസ്ഥാന സർക്കാരുകളുടെ പ്രവേശന മാനദണ്ഡം അനുസരിക്കാനാണു നിർദേശിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി. 

എന്നാൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേരാൻ കുറഞ്ഞ പ്രായപരിധി 6 വയസ്സായി നിശ്ചയിച്ചതിന് എതിരെ ‘സോഷ്യൽ ജസ്റ്റിസ്’ എന്ന സംഘടന ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇപ്രകാരം സർക്കാർ, സ്വകാര്യ സ്കൂളുകൾ ഭൂരിഭാഗവും സിബിഎസ്ഇക്കു കീഴിലുള്ള ഡൽഹിയിൽ നഴ്സറി പ്രവേശനത്തിനു 3 വയസ്സും ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ്സും പൂർത്തിയാകണമെന്നാണു ചട്ടം. എന്നാൽ ഒരു മാസം വരെ ഇളവു നൽകാൻ സ്കൂളുകൾക്ക് അധികാരമുണ്ട്.

0 comments: