ദേശീയ തലത്തിലുള്ള പ്രവേശനപരീക്ഷ (ജെഇഇ) നടക്കുന്ന ദിവസങ്ങളിലെ പ്ലസ്ടു പരീക്ഷകൾ മാറ്റുന്നതു സർക്കാർ പ രിഗണനയിൽ. ഏപ്രിൽ 18ന് നടക്കേണ്ട പാർട്ട് 1 ഇംഗ്ലിഷ്, 20 നുള്ള ഫിസിക്സ് പരീക്ഷകൾ മാറ്റുന്നതാണു പരിഗണിക്കുന്നത്. ജെഇഇയുടെ ആദ്യ അവസരം ഏപ്രിൽ 16 മുതൽ 21 വരെയാണ്..ഓരോ വിദ്യാർഥിക്കും ഒരു ദിവസം മാത്രമാണ് പരീക്ഷയെങ്കിലും ഈ ദിവസങ്ങൾക്കിടയിൽ ഏതു ദിവസമാണ് ലഭിക്കുകയെന്നയെന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാനാവുക. പ്ലസ്ടു പരീക്ഷ നടക്കുന്ന 18, 20 തീയതികളിലൊലൊന്ന് ലഭിക്കുന്നവർക്കാണു പ്രശ്നമാവുക. സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കു മാത്രമാണ്ഇതു പ്രശ്നമാകുന്നത്. സിബിഎസ്ഇ വിദ്യാർഥികളുടെ 12–ാം ക്ലാസ് പരീക്ഷ ജെഇഇ ഒന്നാം സെഷനു ശേഷം ഏപ്രിൽ 26 ന്ആണ് ആരംഭിക്കുന്നത്.
0 comments: